KeralaKollamLatest

പോ​സ്​​റ്റ​ല്‍ വോ​ട്ട്​ ചെ​യ്​​തെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഇ​ല്ലെ​ന്ന്​ വോ​ട്ട​ര്‍​മാ​ര്‍

“Manju”

ച​വ​റ: ത​ങ്ങ​ളു​ടെ പേ​രി​ല്‍ പോ​സ്​​റ്റ​ല്‍ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന കാ​ര്യം പോ​ളി​ങ്​ ബൂ​ത്തി​ല്‍ എ​ത്തി​യ​പ്പോ​ള്‍ അ​റി​ഞ്ഞ​തി​ന്റെ അ​മ്പര​പ്പി​ല്‍ ച​വ​റ​യി​ലെ ര​ണ്ട്​ വോ​ട്ട​ര്‍​മാ​ര്‍. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ട​ഞ്ഞ​തോ​ടെ ഇ​രു​വ​ര്‍​ക്കും വോ​ട്ട്​ ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​ല്ല. കൊ​ല്ലം രാ​മ​ന്‍കു​ള​ങ്ങ​ര വ​ള്ളി​ക്കീ​ഴ് സ്കൂ​ളി​ലും സെന്‍റ്​ മേ​രീ​സ് സ്കൂ​ളി​ലു​മാ​ണ്​ പോ​സ്​​റ്റ​ല്‍ വോ​ട്ടാ​യി നേ​ര​ത്തേ രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന്​ കാ​ണി​ച്ച്‌​ ​വി​ദ്യാ​ര്‍​ഥി​ക്കും വ​യോ​ധി​ക​നും വോ​ട്ട്​ നി​ഷേ​ധി​ച്ച​ത്.

159-ാം ന​മ്പ​ര്‍ ബൂ​ത്തി​ലെ വോ​ട്ട​റാ​യ വി​ഷ്ണു​മോ​ഹ​ന്‍ (ക്ര​മ​ന​മ്പ​ര്‍ 53) എ​ന്ന വി​ദ്യാ​ര്‍​ഥി​യു​ടെ വോ​ട്ടാ​ണ്​ പോ​സ്​​റ്റ​ല്‍ വോ​ട്ടാ​യി ചെ​യ്​​ത​താ​യി രേ​ഖ​യി​ലു​ള്ള​ത്. ഇ​തു​സം​ബ​ന്ധി​ച്ച്‌​ ര​ണ്ടു​മ​ണി​ക്കൂ​റോ​ളം ത​ര്‍​ക്കം ന​ട​ന്നു. ഇ​ത്​ ക​ള്ള​വോ​ട്ട് ചെ​യ്ത​താ​ണെ​ന്ന്​ കാ​ണി​ച്ച്‌​ വി​ഷ്​​ണു വ​ര​ണാ​ധി​കാ​രി​ക്ക് പ​രാ​തി ന​ല്‍​കി. ബു​ധ​നാ​ഴ്​​ച റി​ട്ടേ​ണി​ങ്​ ഓഫിീസ​റാ​യ സ​ബ് ക​ല​ക്ട​ര്‍ മു​മ്ബാ​കെ പ​രാ​തി തീ​ര്‍പ്പി​നാ​യി വെ​ക്കാ​മെ​ന്ന് രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടു​ണ്ട്.

രാ​മ​ന്‍​കു​ള​ങ്ങ​ര സെന്‍റ്​ മേ​രീ​സ് സ്കൂ​ളി​ലെ 161-ാം ബൂ​ത്തി​ലാ​ണ്​ സ​മാ​ന​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. 83 കാ​ര​നാ​യ ലൂ​യി​സ്​ വോ​ട്ട്​ ​ചെയ്യാ​നാ​കാ​തെ നി​രാ​ശ​നാ​യി മ​ട​ങ്ങി. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പോ​സ്​​റ്റ​ല്‍ ബാ​ല​റ്റെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബി.​എ​ല്‍.​ഒ ലൂ​യി​സി​നു​വേ​ണ്ടി വാ​ദി​ച്ചെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ വോ​ട്ട്​ നി​ഷേ​ധി​ച്ച​താ​യാ​ണ്​ പ​രാ​തി. പ​ക്ഷേ, ഇ​ദ്ദേ​ഹം പ​രാ​തി എ​ഴു​തി​ന​ല്‍​കാ​ന്‍ ത​യാ​റാ​യി​ല്ല.

Related Articles

Back to top button