KeralaLatest

ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സിന് ഫീസ് ഇരട്ടിയാക്കി

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സിനുള്ള ഫീസ് ഇരട്ടിയാക്കി. 500 രൂപയായിരുന്ന ഫീസ് ഇനിമുതല്‍ 1000 ആക്കി ഉയര്‍ത്തി. ഇതിന് പുറമെ കാര്‍ഡിനുള്ള തുകയും സര്‍വീസ് നിരക്കും അടക്കം 260 രൂപ അധികം നല്‍കണം. ഇനിമുതല്‍ ആക 1260 രൂപ നല്‍കിയാലെ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കൂ.

ഫാന്‍സി നമ്പറുകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനൊപ്പമാണ് ഇതും ഉയര്‍ത്തിയത്. കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരം നിരക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിനാണെങ്കിലും ഇത്തരത്തിലുള്ള സേവനങ്ങള്‍ക്ക് ഫീസ് സംസ്ഥാനങ്ങള്‍ക്ക് ഉയര്‍ത്താം.

സ്മാര്‍ട്ട്കാര്‍ഡിനായി അപേക്ഷകരില്‍നിന്ന് 200 രൂപവീതം വാങ്ങുന്നുണ്ടെങ്കിലും ഇപ്പോഴും ലാമിനേറ്റഡ് കാര്‍ഡാണ് നല്‍കുന്നത്. സ്മാര്‍ട്ട് കാര്‍ഡില്‍ ലൈസന്‍സ് നല്‍കുന്ന, കേന്ദ്രീകൃത ലൈസന്‍സ് അച്ചടിവിതരണ സംവിധാനത്തിലേക്ക് മാറാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചെങ്കിലും ഫലവത്തായിട്ടില്ല. 2021 ആദ്യത്തോടെ സ്മാര്‍ട്ട് കാര്‍ഡിലെ ഡ്രൈവിങ് ലൈസന്‍സ് പ്രതീക്ഷിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.

Related Articles

Back to top button