LatestThrissur

ആറു മണിക്ക് വോട്ടെടുപ്പ്:അബദ്ധം മനസിലാക്കി 7 മണിക്ക് പുനരാരംഭിച്ചു !

“Manju”

മുണ്ടക്കയം : ഇളംകാട് ആറാം വാർഡിൽ രാവിലെ ആറു മണിക്ക് വോട്ടെടുപ്പ് തുടങ്ങി. അബദ്ധം മനസിലാക്കിയതിനെ തുടർന്ന് വോട്ടിംഗ് നിർത്തി വച്ചു. കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട് കെ.ആർ. നാരായണൻ ഹാളിലാണ് ഉദ്യോഗസ്ഥർക്ക് തെറ്റു പറ്റിയത്.
പോളിങ്ങ് ഏജൻറുമാരെ രാവിലെ 5 ന് വിളിച്ചു വരുത്തുകയും 6 ന് വോട്ടെടുപ്പ് തുടങ്ങുകയായിരുന്നു. 20 വോട്ടു ചെയ്ത ശേഷമാണ് സമയത്തിലെ പിഴവ് വോട്ടർമാർ ചൂണ്ടികാട്ടിയത്.തുടർന്ന് വോട്ടെടുപ്പു നിർത്തി വയ്ക്കുകയും 7 മണിക്ക് പുനരാരംഭിക്കുകയും ചെയ്തു.

Related Articles

Back to top button