IndiaLatest

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം 28ന്

“Manju”

ഡല്‍ഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം 28ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യും. 970 കോടി രൂപ ചെലവിലാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്നത്.

നാലു നിലകളുള്ള മന്ദിരത്തിന് വിശാലമായ കോണ്‍സ്റ്റ്റ്റ്യൂഷന്‍ ഹാള്‍, എംപിമാര്‍ക്കായി പ്രത്യേക ലോഞ്ച്,വിപുലമായ ലൈബ്രറി സമ്മേളനമുറികള്‍, ഡൈനിങ് ഏരിയ,വിശാലമായ പാര്‍ക്കിങ് സൗകര്യം എന്നിവയുണ്ടാകും. 93 വര്‍ഷം പഴക്കമുള്ള നിലവിലെ മന്ദിരം പാര്‍ലമെന്‍റുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് ഉപയോഗിക്കും.ടാറ്റ പ്രോജക്‌ട്സ് ലിമിറ്റഡിനാണ് നിര്‍മ്മാണ കരാര്‍. പാര്‍ലമെന്‍റ് ഹൗസ് എസ്റ്റേറ്റിലെ നൂറ്റി എട്ടാം പ്ലോട്ടിലാണ് 64,000 ചതുരശ്ര മീറ്റര്‍ ഉള്ള പുതിയ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. ലോക്സഭയില്‍ 888 ഉം രാജ്യസഭയില്‍ 384 ഉം ഇരിപ്പിടം ഒരുക്കും. 2020 ഡിസംബറിലാണ് പ്രധാനമന്ത്രി പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഭൂമി പൂജയും നിര്‍വഹിച്ചത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (NIFT) രൂപകല്‍പന ചെയ്ത പുതിയ യൂണിഫോമായിരിക്കും ഇരുസഭകളിലെയും ജീവനക്കാര്‍ ധരിക്കുക. പുതിയ ഘടനയില്‍ മൂന്ന് വാതിലുകളാണുള്ളത് – ഗ്യാന്‍ ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ്മ ദ്വാര്‍, കൂടാതെ എംപിമാര്‍ക്കും വിഐപികള്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേക എന്‍ട്രികള്‍ ഉണ്ട്.പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പുതിയ കെട്ടിടത്തില്‍ നടക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button