IndiaLatestThiruvananthapuram

സോണിയ ഗാന്ധി യുപിഎ അദ്ധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹം തള്ളി കോൺഗ്രസ്

“Manju”

ദില്ലി: സോണിയ ഗാന്ധി യുപിഎ അദ്ധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹം തള്ളി കോൺഗ്രസ്. യുപിഎ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് സോണിയ ഗാന്ധി മാറുന്നത് സംബന്ധിച്ച് ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് എഐസിസി വൃത്തങ്ങൾ പറഞ്ഞു. യുപിഎ നേതൃത്വത്തിലേക്ക് ശരദ് പവാർ വരുമെന്നാണ് റിപ്പോർട്ട്. കർഷകവിഷയത്തിൽ യുപിഎയിലെ നീക്കങ്ങൾക്ക് പവാർ നേതൃത്വം നല്‍കിയതോടെയാണ് അഭ്യൂഹം ശക്തമായത്.

ഈ ആഴ്ച എൺപത് തികയുന്ന ശരദ് പവാർ നേതൃത്വം ഏറ്റെടുക്കാൻ സമ്മതിച്ചെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് നേതൃത്വത്തിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം തിരിഞ്ഞിരുന്നു. പുതിയ അദ്ധ്യക്ഷതെരഞ്ഞെടുപ്പിന് പാർട്ടി നടപടി തുടങ്ങിയിരിക്കെയാണ് സോണിയ ഗാന്ധി യുപിഎ നേതൃത്വം ഒഴിയമെന്ന അഭ്യൂഹം.

നെറ്റ്സ് അക്കാദമി ഷട്ടില്‍ ടൂര്‍ണമെന്റ് വേണുഗോപാലും, ബിനുവും വിജയികള്‍

പോത്തന്‍കോട് : കോലിയക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെറ്റ്സ് അക്കാദമി ഇന്‍ഡോര്‍ കോര്‍ട്ട് ഷട്ടില്‍ ടൂര്‍ണമെന്റില്‍ വേണുഗോപാല്‍ കെ.സി.യും, ബിനു ജി യും വിജയികളായി. മൂന്ന് ടീമുകളുമായി നടന്ന മത്സരത്തിലൂടെയാണ് ഫൈനലില്‍ എത്തിയ ഇവര്‍ അഞ്ചുറൌണ്ടുകള്‍ പൂര്‍ത്തിയാക്കിയാണ് വിജയികളായത്. നെറ്റ്സ് അക്കാദമി ചെയര്‍മാന്‍ ജിത്തു വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. വേണുഗോപാല്‍ കെ.സി.യും ബിനു ജിയും ശാന്തിഗിരി ആശ്രമം ആത്മബന്ധുക്കളും കര്‍മ്മചാരികളുമാണ്.

Related Articles

Back to top button