IndiaInternationalLatest

ജക്കാർത്ത വിമാന ദുരന്തം; ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

“Manju”

ഇന്തോനേഷ്യയ്‌ക്കൊപ്പം ഇന്ത്യയുണ്ട്.

ന്യൂഡൽഹി : ഇന്തോനേഷ്യയിലെ ജക്കാർത്തയിലുണ്ടായ വിമാന ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോനേഷ്യയ്‌ക്കൊപ്പം ഇന്ത്യയുണ്ടെന്ന് മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിമാന അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. അതീവ ദു:ഖമുളവാകുന്ന ഈ നിമിഷങ്ങളിൽ ഇന്തോനേഷ്യയ്‌ക്കൊപ്പം ഇന്ത്യയുണ്ട്- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഇന്തോനേഷ്യയുടെ ശ്രീവിജയ എയർ എസ് ജെ 182 വിമാനം കഴിഞ്ഞ ദിവസമാണ് കടലിൽ തകർന്ന് വീണത്. ജക്കാർത്തയിലെ സോക്കർനോ ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പോണ്ടിയാനക്കിലേക്ക് പുറപ്പെട്ട വിമാനം പറന്നുയർന്ന് നാല് മിനിറ്റിനുള്ളിൽ തകരുകയായിരുന്നു. 12 ജീവനക്കാരുൾപ്പെടെ 62 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെയും വിമാനത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്താനുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

Related Articles

Back to top button