IndiaLatest

പരീക്ഷണത്തില്‍ വിജയിച്ച്‌ ഇന്ത്യന്‍ നിര്‍മ്മിത യന്ത്രത്തോക്ക്: മിനിറ്റില്‍ 700 റൗണ്ട് വെടിയുതിര്‍ക്കാം

“Manju”

ന്യൂഡല്‍ഹി : അത്യുഷ്ണത്തിലും അതിശൈത്യത്തിലും ഒരുപോലെ പ്രവര്‍ത്തക്ഷമമാകുന്ന ഡി.ആര്‍.ഡി.ഒ രൂപകല്‍പന ചെയ്ത യന്ത്രത്തോക്കിന്റെ പരീക്ഷണഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. നൂറ് മീറ്ററിലധികം പരിധിയുള്ള തോക്കിന് മൂന്ന് കിലോ ഗ്രാമാണ് ഭാരം.
രാജ്യത്തെ സായുധസേനകളുടെ ഉപയോഗത്തിനായി ഇവ പൂര്‍ണമായും സജ്ജമായതായി മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സായുധസേനകള്‍ക്കും സംസ്ഥാനപോലീസ് സംഘടനകള്‍ക്കും ഗണ്‍ വിതരണം ചെയ്യാനുള്ള പ്രാഥമികനടപടികള്‍ ആരംഭിച്ചതായും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
അത്യുഷ്ണത്തിലും അതിശൈത്യത്തിലും ഒരുപോലെ സബ് മെഷീന്‍ ഗണ്‍ പ്രവര്‍ത്തനക്ഷമത തെളിയിച്ചു. ഡിആര്‍ഡിഒ രൂപകല്‍പന ചെയ്ത ജോയിന്റ് വെന്‍ച്വര്‍ പ്രൊട്ടക്ടീവ് കാര്‍ബണ്‍ ഗ്യാസിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്നതും മിനിറ്റില്‍ 700 റൗണ്ടിലധികം നിറയൊഴിക്കാന്‍ പ്രാപ്തവുമാണ്.

Related Articles

Back to top button