KeralaLatest

കോവിഡ് : പിഴയായി ഈടാക്കിയത് 35 കോടിയിലധികം രൂപ

“Manju”

തിരുവനന്തപുരം: ഈ വര്‍ഷം ഇതുവരെ പോലീസ് കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിനുള്ള പിഴയായി ഈടാക്കിയത് 35 കോടിയിലധികം രൂപ. ഇത്രയും പിഴ ഈടാക്കിയത് ജനുവരി ഒന്നു മുതല്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചവരെയാണ്. 82630 പേര്‍ക്കെതിരെയാണ് ഈ കാലയളവില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസ് എടുത്തിരിക്കുന്നത്.

പോലീസ് കേരള പകര്‍ച്ചാ വ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കോവിഡ് നിയന്ത്രങ്ങള്‍ ലംഘിച്ചാല്‍ പിഴ ചുമത്തുന്നത്. പിഴ 500 മുതല്‍ 5000വരെ ചുമത്താം. 35,17,57,048 രൂപയാണ് കഴിഞ്ഞ അഞ്ചു മാമാസവും 8 ദിവസത്തിനുള്ളില്‍ പിഴയായി ലഭിച്ചത്. റിക്കോര്‍ഡ് പിഴ പിരിച്ചത് ഇപ്പോള്‍ തുടരുന്ന ലോക്ക്ഡൗണ്‍ കാലയളവിലാണ് .

ഈ ലോക്ഡൗണ്‍ കാലത്ത് പിഴയീടാക്കിയത് 1,96,31,100 രൂപയാണ്. ഇത്രയും തുക പിരിച്ചത് മെയ് 14 മുതല്‍ 20 വരെയുള്ള കാലയളവിലാണ് . കോവിഡ് മാനദണ്ഡങ്ങള്‍ ലഘിച്ചുള്ള വിവാഹം, മറ്റ് ചടങ്ങുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് 5000 രൂപയാണ് പോലീസ് ചുമത്തുന്നത്. 2000 രൂപയാണ് വാഹനവുമായി അനാവശ്യമായി പുറത്തിറങ്ങിയാല്‍ ചുമത്തുന്ന പിഴ. 500 രൂപയാണ് മാസ്ക്കില്ലെങ്കില്‍ ഉള്ള പിഴ. പോലീസ് പിഴ അടയക്കാനായി മാത്രം എല്ലാം ജില്ലകളിലും പ്രത്യേകം അക്കൗണ്ട് തുടങ്ങിയിരുന്നു.

Related Articles

Back to top button