KeralaLatest

‘ഓപ്പറേഷന്‍ ഓവര്‍ലോഡ്’: അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

“Manju”

കോഴിക്കോട്: അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പരിശോധിച്ച് പിടികൂടുന്നതിനായി വീണ്ടും ‘ഓപ്പറേഷന്‍ ഓവര്‍ലോഡ്’ പരിപാടിയുമായി വിജിലന്‍സ്. മിന്നല്‍ പരിശോധനയിലൂടെയായിരിക്കും ‘ഓപ്പറേഷന്‍ ഓവര്‍ലോഡ്’ അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പിടികൂടുക. സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് തീരുമാനം. ക്രമക്കേടുകള്‍ കണ്ടെത്തിയ 17 വാഹനങ്ങളില്‍നിന്നായി ഏഴുലക്ഷംരൂപ പിഴയീടാക്കി.

രൂപമാറ്റം വരുത്തി വാഹനങ്ങള്‍ ഓവര്‍ ലോഡ് കയറ്റുന്നതും വിജിലന്‍സ് പ്രത്യേകമായി പരിശോധിക്കും. കല്പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. വാഹനങ്ങളുടെ രൂപമാറ്റം വരുത്തി അമിതഭാരം കയറ്റുന്നതും മതിയായ ചരക്കുസേവനനികുതി അടയ്ക്കാതെയും ജിയോളജി പാസില്ലാതെ ക്വാറി ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതായും വിജിലന്‍സ് സംഘം പരിശോധനയില്‍ കണ്ടെത്തി.

പോയ വര്‍ഷങ്ങളിലും വിജിലന്‍സ് ‘ഓപ്പറേഷന്‍ ഓവര്‍ലോഡ്’ നടത്തിയിട്ടുണ്ട്. അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ മാത്രമല്ല, ജിഎസ്ടി വെട്ടിപ്പ് നടത്തിയ വാഹനങ്ങളും ഇത്തരത്തില്‍ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു. നിയമലംഘനം കണ്ടെത്തിയാല്‍ വാഹനം പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യും.

അമിതഭാരം കയറ്റി പോകുന്നതിനായി വാഹനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുണ്ടോ എന്നതും വിജിലന്‍സിന്റെ പരിശോധനാ പരിധിയില്‍ വരുന്നതാണ്. ഇങ്ങനെയുള്ള സംഭവങ്ങളും മുന്‍കാലങ്ങളില്‍ വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളതാണ്.

Related Articles

Back to top button