KeralaLatest

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ.ആശ കിഷോര്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി

“Manju”

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ആശ കിഷോറിന്റെ കാലാവധി നീട്ടിയ  നടപടി റദ്ദാക്കി | Central Administrative tribunal Cancel Dr, Asha Kishore  SCTIMST director post

ശ്രീജ.എസ്

തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ.ആശ കിഷോര്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി . ഡയറക്‌ടര്‍ പദവിയില്‍ കാലാവധി നീട്ടി നല്‍കിയത് റദ്ദാക്കിയ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ (സി എ ടി) വിധിക്ക് എതിരെ ഡോ ആശാ കിഷോര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തളളിയതിനെ തുടര്‍ന്നാണ് തീരുമാനം.

2020 ഡിസംബര്‍ ഒന്‍പതിന് ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്യണമെന്ന ഡോ ആശാ കിഷോറിന്റെ അപേക്ഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് അംഗീകരിച്ചു. 2020 ജൂലായ് 14ന് ഡയറക്‌ടര്‍ സ്ഥാനത്ത് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ഡോ ആശാ കിഷോറിന്റെ കാലാവധി ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡി 2025 ഫെബ്രുവരി വരെ നീട്ടി നല്‍കിയിരുന്നു. തുടര്‍ന്ന് ക്യാബിനറ്റ് അപ്പോയ്‌മെന്റ്‌സ് കമ്മിറ്റിയുടെ (എ സി സി) അനുമതി ഇല്ലാതെയാണ് ഡോ ആശാ കിഷോറിന്റെ കാലാവധി നീട്ടിനല്‍കിയതെന്ന് കാണിച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്‌ടര്‍മാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ (സി എ ടി) സമീപിക്കുകയായിരുന്നു.

Related Articles

Back to top button