IndiaLatest

എയര്‍ ഇന്ത്യാ വിമാനത്തില്‍ സുഖപ്രസവം

“Manju”

നെടുമ്പാശ്ശേരി : എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം. ചൊവ്വാഴ്ച രാത്രി ലണ്ടനില്‍നിന്ന് കൊച്ചിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പ് പ്രസവിച്ചത്. വിമാനം ലണ്ടനില്‍നിന്ന് പുറപ്പെട്ട് അധികം വൈകാതെ ഏഴ് മാസം ഗര്‍ഭിണിയായ യുവതിക്ക്‌ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരുടെയും നാല് നഴ്‌സുമാരുടെയും കാബിന്‍ ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിച്ചു.
പിന്നീട് അമ്മയ്ക്കും കുഞ്ഞിനും മെഡിക്കല്‍ സഹായം നല്‍കാനായി വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക്ഫുര്‍ട്‌ വിമാനത്താവളത്തിലിറക്കി. വിമാനത്തില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം ഫ്രാങ്ക്ഫുര്‍ട്‌ വിമാനത്താവളത്തില്‍ അടിയന്തര മെഡിക്കല്‍ സംവിധാനങ്ങളൊരുക്കിയിരുന്നു.ഉടന്‍ അമ്മയെയും കുഞ്ഞിനെയും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഫ്രാങ്ക്ഫുര്‍ട്ടില്‍നിന്ന് തിരികെ പറന്ന വിമാനം ആറ് മണിക്കൂര്‍ വൈകി ബുധനാഴ്ച രാവിലെ 9.45-ന് കൊച്ചിയിലിറങ്ങിയത്. 210 യാത്രക്കാരുമായി പറന്ന വിമാനം വനിത പൈലറ്റായ ഷോമ സുര്‍ ആണ് നിയന്ത്രിച്ചിരുന്നത്.

Related Articles

Back to top button