KeralaLatestThiruvananthapuram

മകന്റെ ശവകുടീരത്തിന് സമീപം ചിതയൊരുക്കി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അച്ഛന്‍ മരിച്ചു

“Manju”

Latest Kerala News | Latest Malayalam News | Kerala Politics | Ma...

കൊല്ലം : പത്തനാപുരത്ത് മകന്‍റെ ശവകുടീരത്തിന് സമീപം ചിതയൊരുക്കി ആത്മഹത്യ ശ്രമം നടത്തിയ അച്ഛന്‍ മരിച്ചു. റിട്ടയേര്‍ഡ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ രാഘവന്‍ നായരാണ് മരിച്ചത്. 2005 ല്‍ രാഘവന്‍ നായരുടെ മകന്‍ ശ്രീഹരി ബ്രെയിന്‍ ടൂമറിനെ തുടര്‍ന്ന് മരിച്ചിരുന്നു.
8-12-2020 ചൊവ്വാഴ്ചയാണ് പത്തനാപുരം പിടവൂരില്‍ അച്ഛന്‍ മകന്‍റെ ശവകുടീരത്തിന് മുന്നില്‍ ചിതയൊരുക്കി മരിച്ചത് . രാഘവന്‍ നായരുടെ ശരീരത്തില്‍ തീ ആളി കത്തുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്.
രാഘവന്‍ നായരുടെ ഏക മകന്‍ ശ്രീഹരി ബ്രയിന്‍ ടൂമര്‍ ബാധിച്ചാണ് മരിച്ചത്. രാഘവന്‍ നായരുടെ ഭാര്യയും ഇതേ അസുഖം മൂലം നേരത്തെ മരിച്ചിരുന്നു. കഴിഞ്ഞ 15 വര്‍ഷങ്ങളായി ശ്രീഹരിയുടെ പേരില്‍ ആതുര പ്രവര്‍ത്തനങ്ങള്‍ രാഘവന്‍ നായര്‍ നടത്തുന്നുണ്ടായിരുന്നു. ലോക്ഡൗണ്‍ സമയത്ത് മകന്‍ ശ്രീഹരിയുടെ പേരില്‍ രാഘവന്‍ നായര്‍ ഭക്ഷണ പൊതി വിതരണവും നടത്തി.
കടുത്ത തലവേദനയെ തുടര്‍ന്ന് ഈയിടെ രാഘവന്‍ നായരെ ആശുപത്രിയിലെത്തിച്ചപ്പോള്‍ അദ്ദേഹത്തിനും ബ്രയിന്‍ ടൂമറാണെന്ന് തിരിച്ചറിഞ്ഞു. അതോടെയാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. വിരമിച്ച എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ ഭാരവാഹിയായിരുന്നു രാഘവന്‍ നായര്‍.

Related Articles

Back to top button