KeralaLatest

കെഎസ്‌ആര്‍ടിസിയില്‍ ആശ്രിത നിയമനം മരവിപ്പിച്ചു

“Manju”

തിരുവനന്തപുരം: അനിശ്ചിതമായി ശമ്പളം വൈകിപ്പിക്കുന്നത്തില്‍ പ്രതിഷേധിച്ച്‌ സമരത്തിലാണ് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍.
സര്‍വീസിലിരിക്കെ ഒരാള്‍ മരിച്ചല്‍ ആറ് മാസത്തിനകം ആശ്രിതര്‍ക്ക് നിയമനം നല്‍കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. കെഎസ്‌ആര്‍ടിസിയില്‍ ആശ്രിത നിയമന പദ്ധതിയുണ്ട്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി നിയമനം നടക്കുന്നില്ല. സര്‍വീസിലിരിക്കെ മരിച്ച 300 ഓളം ജീവനക്കാരുടെ കുടുംബങ്ങളുടെ ജീവിതം ഇരുട്ടിലായി. ചെറുപ്രായത്തില്‍ വിധവകളായവരടക്കം കുഞ്ഞുങ്ങളെ വളര്‍ത്താന്‍ കഴിയാതെ വലയുകയാണ്.
യോഗ്യത കണക്കാക്കി 231 പേരുടെ പട്ടിക തയ്യാറാക്കി. 24 അപേക്ഷകള്‍ പിശകുകള്‍ തിരുത്താനായി മാറ്റി വച്ചു. പ്രതീക്ഷയേകുന്ന നടപടികള്‍ നടന്നു, പക്ഷേ നിയമനം മാത്രം ഇല്ല. സുശീല്‍ ഖന്ന ശുപാര്‍ശ അനുസരിച്ച്‌ ബസ്സുകളും ജീവനക്കാരും തമ്മിലുള്ള അനുപാതം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി 2017 മുതല്‍ കെഎസ്‌ആര്‍ടിസിയില്‍ പുതിയ നിയമനങ്ങള്‍ നടത്തുന്നില്ല.
അതിന്റെ മറവിലായണ് ആശ്രിത നയമനവും മരവിപ്പിച്ച്‌ നിര്‍ത്തിയത്. അപേക്ഷ നല്‍കി കാത്തിരിക്കുന്ന പലര്‍ക്കും പ്രായപരിധി കഴിഞ്ഞു. ദേശീയ പെന്‍ഷന്‍ പദ്ധതില്‍ ചേര്‍ന്നിരുന്ന പലര്‍ക്കും ആ പണം പോലും കിട്ടുന്നില്ല.
ആശ്രിത നിയമനത്തില്‍ ഉടന്‍ തീരുമാനം എടുക്കുമെന്ന് ഗതാഗത മന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിട്ട് മാസങ്ങള്‍ കഴിഞ്ഞു. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഒരു ജീവനക്കാരന് നല്‍കിയ വാഗ്ദാനം അയാളുടെ മരണത്തോടെ മറക്കുന്ന ക്രൂരതയില്‍ പകച്ച്‌ നില്‍ക്കുകയാണ് കുടുംബങ്ങള്‍.

Related Articles

Back to top button