IndiaLatest

പ്രക്ഷോഭം വ്യാപിക്കുന്നു..അരലക്ഷത്തോളം കര്‍ഷകര്‍കൂടി തലസ്ഥാനത്തേക്ക്

“Manju”

ന്യൂഡല്‍ഹി: പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലെ സമരകേന്ദ്രത്തിലേക്ക്. ശനിയാഴ്ച ആഗ്രഡല്‍ഹി എക്‌സ്പ്രസ് പാതയും ജയ്പുര്‍ഡല്‍ഹി ദേശീയപാതയും സ്തംഭിപ്പിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചിരിക്കയാണ്.
എഴുനൂറോളം ട്രാക്ടറുകളിലും മറ്റു വാഹനങ്ങളിലുമായി അരലക്ഷത്തോളം കര്‍ഷകര്‍ ഡല്‍ഹിയിലെ കുണ്ട്‌ലി അതിര്‍ത്തിയിലേക്ക് പുറപ്പെട്ടതായി കര്‍ഷകനേതാവ് എസ്.എസ്. പാന്തര്‍ അറിയിച്ചു. മൂന്നു ലക്ഷത്തിലേറെ കര്‍ഷകര്‍ തമ്പടിച്ചിട്ടുള്ള സിംഘു അതിര്‍ത്തിയില്‍ വെള്ളിയാഴ്ച ഹരിയാണയില്‍നിന്നുള്ള കൂടുതല്‍പേരെത്തി.കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്നതിനൊപ്പം 26 വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ചാരുണി) ആവശ്യപ്പെട്ടു.
നിയമഭേദഗതിക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം കര്‍ഷകസംഘടനകള്‍ തള്ളിയതായി ബി.കെ.യു. പ്രസിഡന്റ് ഗുര്‍ണാം സിങ് ചാരുണി പറഞ്ഞു.

Related Articles

Back to top button