KeralaLatest

ശബരിമലയില്‍ കോവിഡ് വ്യാപനം കൂടുന്നുവെന്ന് റിപ്പോര്‍ട്ട്

“Manju”

സിന്ധുമോൾ. ആർ

സന്നിധാനം : കഴിഞ്ഞ ദിവസം സന്നിധാനത്ത് 238 പേരിൽ നടത്തിയ റാപ്പിഡ് പരിശോധനയിൽ മുപ്പത്തിയാറ് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സന്നിധാനം, പമ്പ , നിലയ്ക്കൽ എന്നിവിടങ്ങളിലായി പൊലീസുകാർ‍ ഉൾപ്പടെ 48 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സന്നിധാനത്ത് ജോലി ചെയ്യുന്ന സർക്കാർ‍ ജീവനക്കാരെയും, വ്യാപാര സ്ഥാപനങ്ങളിലെയും ദേവസ്വം ബോർഡിലെ ദിവസവേതനക്കാരെയുമാണ് ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കിയത്.

കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ പരിശോധന കർ‍ശനമാക്കി. പൊലീസ് ഉദ്യോഗസ്ഥരിൽ‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കടുത്ത ജാഗ്രത പുലർത്താൻ‍ ആരോഗ്യവകുപ്പ് നിർദേശം നൽ‍കി. ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം പൊലീസ് മെസ്സുകൾ താല്‍ക്കാലികമായി അടച്ചു.

Related Articles

Back to top button