IndiaLatest

ഐസ്ക്രീമിൽ എലിവിഷം കലർത്തി മക്കൾക്ക് നൽകി പിതാവ്; അഞ്ചുവയസ്സുകാരന്‍ മരിച്ചു

“Manju”

മുംബൈ: പിതാവ് ഐസ്‌ക്രീമിൽ എലി വിഷം കലർത്തി നൽകിയതിനെ തുടർന്നു മകൻ മരിച്ചു. മറ്റു രണ്ടു മക്കൾ ചികിത്സയിലാണ്. അഞ്ച് വയസ്സുകാരനായ അലിഷൻ അലി മുഹമ്മദ് ആണ് മരിച്ചത്. അലീന (7), അർമാൻ (2) എന്നിവരാണ് ചികിത്സയിലുള്ളത്.
സംഭവത്തില്‍ പിതാവ് മുഹമ്മദ് അലി നൗഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ മന്‍കുര്‍ദിലാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ കടുംകൈ ചെയ്തത്. ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് സംഭവം അറിഞ്ഞത്.

Related Articles

Back to top button