ഭുവനേശ്വര്‍: രാജ്യത്തെ 272 വനിതകള്‍ ഉള്‍പ്പെടെ 2,585 ഇന്ത്യന്‍ നാവികസേനയിലെ അഗ്നിവീരന്മാരുടെ ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ഓഡീഷയിലെ ഐഎന്‍എസ് ചില്‍ക്കയില്‍ നടന്നു. നാവിക സേന മോധാവി അഡ്മിറല്‍ ആര് ഹരി കുമാര്‍ ചടങ്ങില്‍ മുഖ്യതിഥിയായിരുന്നു. വനിത നാവികരുടെ ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തീകരിച്ചത് ചരിത്രത്തിന്റെ ഭാഗമാണെന്ന് അഡ്മിറല്‍ ആര് ഹരി കുമാര്‍ ചടങ്ങില്‍ പരാമര്‍ശിച്ചു.
വൈസ് അഡ്മിറല്‍ എംഎ ഹംപി ഹോളി, ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ്, സതേണ്‍ നേവല്‍ കമാന്‍ഡ്, ഇന്ത്യന്‍ ഒളിമ്ബിക്സ് അസോസിയേഷന് പ്രസിഡന്റ് പി ടി ഉഷ, മിതാലി രാജ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ആദ്യമായിട്ടാണ് പാസിംഗ് ഔട്ട് പരേഡ് കാണുന്നത്. അഗ്നിവീര്‍ പദ്ധതിയിലൂടെ ആദ്യമായി വനിതകളെ ഉള്‍പ്പെടുത്തിയത് വളരെ നല്ല കാര്യമാണ്. ഇതൊരു ചരിത്ര ചുവടുവെപ്പാണെന്നും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ് പറഞ്ഞു.
ആദ്യ നൈറ്റ് പാസിംഗ് ഔട്ട് പരേഡും ഇതിനൊപ്പം നടന്നു. പാസിംഗ് ഔട്ട് പരേഡുകള്‍ സാധാരണയായി പകല്‍ സമയത്താണ് നടത്താറുള്ളത്. സൂര്യാസ്തമയത്തിന് ശേഷം പരേഡ് നടത്തുന്ന ആദ്യ ചടങ്ങാണിത്. ഇന്ത്യന്‍ സായുധ സേനയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ പരേഡ് നടക്കുന്നത്.
വിജയിച്ച ട്രെയിനികളെ സമുദ്ര പരിശീലനത്തിനായി മുന്‍നിര യുദ്ധക്കപ്പലുകളില്‍ വിന്യസിപ്പിക്കും. റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയിലെ കര്‍ത്തവ്യ പാതയില്‍ നടന്ന വ്യോമസേനയുടെ ആര് ഡി പരേഡ് സംഘത്തിന്റെ ഭാഗമായിരുന്ന സ്ത്രീകളും പുരുഷന്മാരും അഗ്നിവീരുകളുടെ ഈ ആദ്യ ബാച്ചില്‍ ഉള്‍പ്പെടുന്നുണ്ട്.
ചടങ്ങില്‍ മികവ് തെളിയിച്ച തിരഞ്ഞെടുക്കപ്പെട്ട അഗ്നിവീരന്മാര്ക്ക് പുരസ്കാരങ്ങള്‍ നല്കി. ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അന്തരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെ സംഭാവനകളുടെ സ്മരണാര്‍ത്ഥമായി, ഇന്ത്യന്‍ നാവികസേന ജനറല്‍ ബിപിന്‍ റാവത്ത് റോളിംഗ് ട്രോഫി വനിതാ അഗ്നിവീര്‍ ട്രെയിനിയ്ക്ക് നല്കി. ജനറല്‍ റാവത്തിന്റെ പെണ്മക്കളാണ് ഈ ട്രോഫി അര്‍ഹയായ വനിത അഗ്നിവീറിന് നല്‍കിയത്.