KeralaLatest

വോട്ടിങ് യന്ത്രത്തിലെ ബട്ടണ്‍ പേന കൊണ്ട് അമര്‍ത്തരുത്; തെരഞ്ഞെടുപ്പ് കമ്മിഷന്‍

“Manju”

തിരുവനന്തപുരം: വോട്ടിങ് യന്ത്രത്തിലെ വോട്ടു രേഖപ്പെടുത്താനുള്ള ബട്ടണ്‍ അമര്‍ത്താന്‍ പേന ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കോവിഡ് ഭീതിയെ തുടര്‍ന്ന് പലരും പേന ഉപയോഗിച്ച് ബട്ടണ്‍ അമര്‍ത്തി വോട്ടുചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കമ്മിഷന്റെ നിര്‍ദേശം.

മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ രാവിലെ ഏഴു മണിക്കു തന്നെ പോളിങ് തുടങ്ങി. പ്രശ്‌നബാധിത ബൂത്തുകള്‍ ഏറ്റവും കൂടുതലുള്ളത് ഈ ജില്ലകളിലാണ് എന്നതിനാല്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

Related Articles

Back to top button