KeralaLatest

കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

“Manju”

Man arrested for trying to vote fraudulently in Kannur കണ്ണൂരിൽ കള്ളവോട്ട്  ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ

ശ്രീജ.എസ്

കണ്ണൂര്‍ : തദ്ദേശ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാനെത്തിയ ആള്‍ പിടിയില്‍. കണ്ണൂര്‍ കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡായ ആലക്കാടാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമം നടന്നത്. നിലവില്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന സഹോദരന്റെ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കവെയാണ് ആലക്കാട് സ്വദേശി മുസീദിനെ പൊലീസ് പിടികൂടിയത്.

അതേസമയം ആന്തൂര്‍ നഗരസഭയില്‍ കള്ളവോട്ട് നടക്കുന്നെന്ന ആരോപണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. കടമ്പശേരി എയുപി സ്കൂളിലാണ് വ്യാപക കള്ളവോട്ട് നടക്കുന്നെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പി.കെ കൃഷ്ണദാസ് സ്ഥലത്തെത്തി.

Related Articles

Back to top button