KeralaLatest

കൊച്ചി വാട്ടര്‍ മെട്രോ; ആദ്യ ദിനം യാത്ര ചെയ്തത് 6,559 പേര്‍

“Manju”

എറണാകുളം: ആദ്യ കൊച്ചി ജല മെട്രോ യാത്രയില്‍ 6,559 പേരാണ് യാത്ര ചെയ്തത്. വിദേശ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആദ്യ ദിനത്തില്‍ ജല മെട്രോ സര്‍വീസില്‍ യാത്ര ചെയ്തു. ആദ്യ ദിനത്തില്‍ തിരക്ക് കാരണം പലര്‍ക്കും തിരികെ പോകേണ്ടി വന്നു. രാത്രി എട്ട് മണിയോടെ മെട്രോ സര്‍വീസ് അവസാനിച്ചപ്പോഴും ആദ്യ യാത്രയുടെ ഭാഗമായതിന്റെ സന്തോഷത്തിലായിരുന്നു യാത്രക്കാര്‍.

എറണാകുളം ജില്ലയക്ക് പുറത്ത് നിന്നുള്ളവരും ആദ്യ വാട്ടര്‍ മെട്രോ യാത്രയില്‍ യാത്ര ചെയ്യാനായി എത്തിയിരുന്നു. ടെര്‍മിനലില്‍ നിന്ന് സ്മാര്‍ട്ട് കാര്‍ഡുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. സ്മാര്‍ട്ട് കാര്‍ഡുകള്‍ കൂടുതല്‍ പേരിലേക്ക് എത്തുന്നതോടെ ടിക്കറ്റിനായി ക്യൂ നില്‍ക്കുന്നത് കുറയ്‌ക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിനോദസഞ്ചാരം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വാട്ടര്‍ മെട്രോ സഹായിക്കുമെന്നാണ് വിനോദസഞ്ചാര വകുപ്പിന്റെ പ്രതീക്ഷ.

Related Articles

Back to top button