IndiaKeralaLatest

വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ യുവതിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചു

“Manju”

ഡൽഹി: വീട്ടുകാരുമായി പിണങ്ങി റെയിൽവേ സ്റ്റേഷനിൽ ചെന്നിരുന്ന 22കാരിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചു. ഡൽഹിയിലെ ഷാകൂർ ബസ്തി റെയിൽവേസ്റ്റേഷനിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് യുവതി പീഡനത്തിനിരയായത്.
പ്ലാറ്റ്ഫോമിലിരിക്കുകയായിരുന്ന യുവതിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതികളെ കണ്ടെത്തുന്നതിനായി വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
റെയില്‍വേസ്റ്റേഷനു സമീപത്താണ് യുവതിയും കുടുംബവും താമസിക്കുന്നത്. യുവതി നൽകിയ പരാതി അനുസരിച്ച് ,സ്റ്റേഷനിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്ന ഇവരുടെ അടുത്തേക്ക് മൂന്നു പേർ വന്നു. ഇവർ മോശമായ തരത്തിൽ സ്പർശിച്ചു. ഇത് തടയാൻ ശ്രമിച്ചതോടെ സ്റ്റേഷൻ പരിസരത്തെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി.
സംഭവം പുറത്തുപറയരുതെന്നും ഇവർ യുവതിയെ ഭീഷണിപ്പെടുത്തി. ഇതിനുശേഷം വീട്ടിൽ തിരിച്ചെത്തിയ യുവതി വീട്ടുകാരോട് സംഭവത്തെ കുറിച്ച് പറയുകയായിരുന്നു. തുടർന്നാണ് പൊലീസിൽ അറിയിച്ചത്. മെഡിക്കൽ പരിശോധനയിൽ യുവതി പീഡനത്തിനിരയായതായി കണ്ടെത്തി.
യുവതിയുടെ പരാതിയിൽ കൂട്ട ബലാത്സംഗത്തിന് കേസെടുത്തു. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button