IndiaLatest

ബഹിരാകാശ ശാസ്ത്രജ്ഞനും പത്മവിഭൂഷൺ ജേതാവുമായ ഡോ റോദം നരസിംഹ അന്തരിച്ചു

“Manju”

ബെംഗളൂരു: ബഹിരാകാശ ശാസ്ത്രജ്ഞനും പത്മവിഭൂഷൺ ജേതാവുമായ ഡോ റോദം നരസിംഹ (87)അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയായിരുന്നു മരണം. തലച്ചോറിലെ രക്തസ്രാവം മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (എഎസ്ആർഒ) മുൻ ചെയർമാൻ സതീഷ് ധവാന്റെ ആദ്യ വിദ്യാർഥിയാണ് ഡോ റോദം. ഇന്ത്യൻ ശാസ്ത്രമേഖലയ്ക്ക് അദ്ദേഹം ഒട്ടേറെ സംഭാവനകൾനൽകിയിട്ടുണ്ട്. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്, ഇന്ത്യയുടെ ആദ്യ പാരലൽ കംപ്യൂട്ടർ തുടങ്ങിയവ രൂപകൽപന ചെയ്തത് ഇതിൽപെടും.
1978ലെ ഭട്നാഗർ പ്രൈസ്, 2006ൽ ട്രീസ്റ്റെ സയൻസ് പ്രൈസ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ
നരസിംഹയെ തേടിയെത്തിയിട്ടുണ്ട്. 2013ലാണ് രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചത്.

Related Articles

Back to top button