KeralaLatest

പാമ്പ് പിടിക്കാന്‍ ഇനി ലൈസന്‍സ് എടുക്കണം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: പാമ്പു പിടിത്തക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ വനംവകുപ്പ് തീരുമാനിച്ചു. ലൈസന്‍സില്ലാതെ പാമ്പു പിടിച്ചാല്‍ മൂന്നു വര്‍ഷംവരെ ശിക്ഷ കിട്ടുന്ന തരത്തില്‍ നിയമം പരിഷ്കരിക്കും. മാര്‍ഗ നിര്‍ദേശങ്ങള്‍ ഒരാഴ്ചയ്ക്കകം പുറത്തിറങ്ങും. പാമ്പു പിടിത്തക്കാരനായ സക്കീര്‍ ഹുസൈന്‍ ഞായറാഴ്ച നാവായിക്കുളത്ത് പാമ്പു പിടിത്തത്തിനിടെ മൂര്‍ഖന്റെ കടിയേറ്റു മരിച്ച സംഭവത്തെ തുടര്‍ന്നാണ് തീരുമാനം.

താത്പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ച്‌ ജില്ലാടിസ്ഥാനത്തില്‍ പരിശീലനം നല്‍കി ലൈസന്‍സ് നല്‍കാനാണ് പദ്ധതി. ലൈസന്‍സുള്ളവരുടെ വിവരം തദ്ദേശസ്ഥാപനങ്ങള്‍ക്കും, പൊലീസിനും, ഫയര്‍ഫോഴ്‌സിനും, റസി.അസോസിയേഷനുകള്‍ക്കും നല്‍കും. പാമ്പു പിടിത്തക്കാര്‍ക്ക് ലൈസന്‍സെടുക്കാന്‍ ഒരു വര്‍ഷം സമയം അനുവദിക്കുമെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. വനംവകുപ്പില്‍ നൂറിലധികം ഉദ്യോഗസ്ഥര്‍ക്ക് പാമ്പിനെ ശാസ്ത്രീയമായി പിടിക്കാനറിയാമെങ്കിലും പൊതുജനങ്ങള്‍ക്ക് ഇവരുടെ സേവനം ലഭിക്കാറില്ല.

Related Articles

Back to top button