KeralaLatestMalappuram

ഒരുമിച്ച് ജനിച്ച മൂന്ന് പേരും കന്നിവോട്ട് രേഖപ്പെടുത്തി

“Manju”

വടകര : ഒരുമിച്ച് ജനിച്ച മൂന്ന് പേരും ഒരുമിച്ച് കന്നി വോട്ട് ചെയ്യാനെത്തിയത് കൗതുകമായി.
ഇരിങ്ങല്‍ മൂന്നാം ഡിവിഷനിലെ കുന്നുമ്മല്‍ ജലീല്‍-സീനത്ത് ദമ്പതികളുടെ മക്കളായ മുഹമ്മദ് നഹീല്‍, കദീജ നഹല, ഈസാ നിഹാല്‍ എന്നിവരാണ് ഒരുമിച്ച് ജനിച്ചത്.
18 വയസ്സ് പൂര്‍ത്തിയായതിനു ശേഷം ചെയ്യുന്ന ആദ്യ വോട്ടിനായി ഒരുമിച്ചാണ് മൂവരും എത്തിയത്. എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ് മുഹമ്മദ് നഹീല്‍, കദീജ നഹല ബിഎ എല്‍എല്‍ബിക്ക് പഠിക്കുന്നു. ഈസാ നിഹാല്‍ ഒന്നാം വര്‍ഷ ഡിഗ്രീ വിദ്യാര്‍ത്ഥിയാണ്. പിതാവ് ജലീല് ഷാര്‍ജയിലാണ്.

വി.എം.സുരേഷ്കുമാർ

Related Articles

Back to top button