KeralaLatest

ഭക്തർക്ക് ജന്മസാഫല്യം : അഭിവന്ദ്യശിഷ്യപൂജിത ഇന്ന് ചെയ്യൂരിൽ

“Manju”

ചെന്നൈ : അഭിവന്ദ്യ ശിഷ്യപൂജിത ഇന്ന് ചെയ്യൂരിലെത്തും. ആദ്യമായാണ് ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി ചെന്നെയിലെ ചെയ്യൂരിലുള്ള ശാന്തിഗിരി ആശ്രമം ബ്രാഞ്ചിലെത്തുന്നത്. ചെന്നൈയിലെ ഗുരുഭക്തരുടെ നീണ്ട കാലത്തെ കാത്തിരിപ്പിന് ഇന്ന് സാഫല്യം. ഗുരുഭക്ത മനസ്സുകളിൽ ഇന്ന് ആനന്ദത്തിന്റെ തിരയിളക്കം. അവരുടെ ഒരുപാട് കാലത്തെ ആഗ്രഹമാണ് ഗുരുവിന് ചെന്നൈയിൽ ഒരു കേന്ദ്രം എന്നത്. ആ സുകൃത്യപുണ്യത്തിന് പ്രകാശമേകുവാൻ അനുഗ്രഹമേകുവാൻ ഗുരുസ്ഥാനീയ എത്തുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12 ന് ചെന്നൈയിൽ നിന്നും ആശ്രമത്തിലെത്തുന്ന ഗുരുസ്ഥാനീയയ്ക്ക് ആശ്രമം ബ്രാഞ്ച് ഹെഡ് സ്വാമി മനുചിത് ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ ഗുരുഭക്തർ പൂർണ്ണകുംഭം നൽകി സ്വീകരിക്കും. തുടർന്ന് ആശ്രമത്തിൽ ഇന്നും നാളെയും ഗുരുസ്ഥാനീയയെ ചെന്നൈ നിവാസികൾകൾക്ക് സ്വന്തമാവുകയാണ്.

Related Articles

Back to top button