Latest

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി മുപ്പത്തേഴ് ലക്ഷം കടന്നു

“Manju”

ലോകത്ത് കൊവിഡ് മരണം 7,00,000 കടന്നു | Azchavattom Online USA

ശ്രീജ.എസ്

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി മുപ്പത്തേഴ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 16,40,301 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി പതിനേഴ് ലക്ഷം കടന്നു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയോടടുത്തു. കഴിഞ്ഞദിവസം 22,065 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 99,06,165 ആയി ഉയര്‍ന്നു. നിലവില്‍ 3,39,820 പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1,43,709 ആയി. 94,22,636 പേരാണ് രോഗമുക്തി നേടിയത്.
അമേരിക്കയില്‍ 1,90,028 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എഴുപത്തൊന്ന് ലക്ഷം പിന്നിട്ടു. മൂന്ന് ലക്ഷത്തിലധികം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടിയോടടുത്തു.

ബ്രസീലിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് അറുപത്തിയൊമ്പത് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,82,854 പേര്‍ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം അറുപത് ലക്ഷം ആയി.

Related Articles

Back to top button