IndiaLatest

ചാണകം ഉപയോഗിച്ച്‌ മല്ലിപ്പൊടിയും മുളകുപൊടിയും ഉണ്ടാക്കി വില്‍പ്പന നടത്തിയ നേതാവ് അറസ്റ്റില്‍

“Manju”

ഹാഥ്‌രസ് (ഉത്തര്‍പ്രദേശ്): കഴുതച്ചാണകവും ആസിഡും ഉപയോഗിച്ച്‌ വ്യാജ സുഗന്ധ വ്യഞ്ജനങ്ങള്‍ ഉണ്ടാക്കുന്ന സംഘം പൊലീസ് പിടിയിലായിരുന്നു. യുപിയിലെ ഹാഥ്‌രസില്‍ നവിപൂരിലാണ് വ്യാജ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഹിന്ദു യുവവാഹിനി നേതാവു കൂടിയായ അനൂപ് വര്‍ഷനേയാണ് വ്യാജ ഉത്പന്ന ഫാക്ടറി നടത്തിയിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിക്കുകയുണ്ടായി. ലോക്കല്‍ ബ്രാന്‍ഡുകളുടെ പേരില്‍ പാക്ക് ചെയ്ത് മുന്നൂറു കിലോ വ്യാജ സുഗന്ധ വ്യഞ്ജന ഉത്പന്നങ്ങള്‍ പിടികൂടിയതായി പൊലീസ് പറഞ്ഞു.

വ്യാജ സുഗന്ധ വ്യഞ്ജനങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന നിരവധി ഡ്രമ്മുകള്‍ നിറയെ ആസിഡും കഴുതച്ചാണകവും കൃത്രിമ നിറങ്ങളും പോലീസ് കണ്ടെത്തുകയുണ്ടായി. മല്ലിപ്പൊടി, മുളകു പൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല തുടങ്ങിയ ഉത്പന്നങ്ങളുടെ പാക്കുകളാണ് പോലീസ് പിടിച്ചെടുത്തു.

കണ്ടെടുത്ത ഉത്പന്നങ്ങള്‍ പരിശോധനയ്ക്ക് അയക്കുകയുണ്ടായി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേസെടുത്തതായും പൊലീസ് പറഞ്ഞു.

Related Articles

Back to top button