IndiaLatest

450ഓളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് വിമാനത്തില്‍ ഒരു യാത്രക്കാരന്‍ മാത്രം

“Manju”

മുംബൈ: വിമാന യാത്രകള്‍ക്ക് വിലക്ക് തുടരുന്നതിനിടെ ഇന്ത്യയില്‍ നിന്നും ദുബായിലേയ്ക്ക് പറന്ന് മലയാളി. 450ഓളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് വിമാനത്തില്‍ ക്ലീന്‍ ആന്‍ഡ് ഹൈജീന്‍ സിഇഒയും എംഡിയുമായ യാസീന്‍ ഹസന്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്തത്. ബോയിംഗ് 777-300 വിമാനത്തിലായിരുന്നു യാസീന്‍ ഹസന്റെ യാത്ര.
ഗോള്‍ഡന്‍ വിസ ഉടമകളെ യുഎഇ യാത്രാവിലക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതോടെയാണ് യാസീന് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത യാത്രാനുഭവം സ്വന്തമാക്കാനായത്. മെയ് 27ന് രാവിലെ 4.30ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പറന്ന വിമാനത്തിലെ ബിസിനസ് ക്ലാസിലായിരുന്നു യാസീന്റെ യാത്ര. ഒറ്റയ്‌ക്കൊരു യാത്ര സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ലെന്നും തന്നെപ്പോലെ തന്നെ ക്രൂ മെമ്പേഴ്‌സിനും ഇത് കൗതുകമായിരുന്നുവെന്നും യാസിന്‍ പറഞ്ഞു.

ജൂണ്‍ 16നാണ് യാസീന് ദുബായിലേക്ക് ബുക്കിംഗ് ലഭിച്ചത്. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ട്രാവല്‍ ഏജന്‍സി എമിറേറ്റ്‌സിന് അയച്ചിരുന്നു. ഇതോടെ ദുബായ് ജിഡിആര്‍എഫ്‌എ യാത്രയ്ക്ക് പെട്ടെന്ന് അനുമതി നല്‍കി. മുന്‍പ്, രണ്ട് തവണ യാത്ര ചെയ്യാന്‍ യാസീന് അവസരം ലഭിച്ചിരുന്നെങ്കിലും വിമാനം റദ്ദാക്കുകയായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ 25നാണ് പിസിആര്‍ ടെസ്റ്റ് നടത്തി യാത്രയ്ക്ക് തയ്യാറാകാന്‍ യാസീന് അറിയിപ്പ് ലഭിച്ചത്. നേരത്തെ, മുംബൈയില്‍ നിന്ന് ഭവേഷ് ജാവേരി എന്ന വ്യവസായിയും ഗോള്‍ഡന്‍ വിസയില്‍ ഒറ്റയ്ക്ക് എമിറേറ്റ് വിമാനത്തില്‍ യാത്ര ചെയ്തിരുന്നു.

Related Articles

Back to top button