KeralaLatest

ചെറുകിട തേയില കര്‍ഷകര്‍ പ്രതിസന്ധിയില്‍

“Manju”

ഇടുക്കി: ജില്ലയിലെ ചെ​റു​കി​ട തേ​യി​ല ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍. ഏ​താ​നും മാ​സം മു​ന്‍പ് വ​രെ ഒ​രു കി​ലോ പ​ച്ച​കൊ​ളു​ന്തി​ന്​ കി​ലോ​ക്ക് 32 രൂ​പ വ​രെ ല​ഭി​ച്ചി​രു​ന്ന​ത് ഇ​പ്പോ​ള്‍ 15 രൂ​പ​യാ​യാ​ണ്​ കു​റ​ഞ്ഞ​ത്. വേ​ന​ല്‍​മ​ഴ ആ​രം​ഭി​ച്ച​തോ​ടെ ഉ​ല്‍​പാ​ദ​നം ഇ​ര​ട്ടി​യാ​യി. എ​ന്നാ​ല്‍, വി​ല​യി​ടി​ഞ്ഞ​തും​, സ്വ​ന്ത​മാ​യി തോ​ട്ട​മി​ല്ലാ​ത്ത ഫാ​ക്ട​റി​ക​ള്‍ പ​ച്ച​ക്കൊ​ളു​ന്ത് വാ​ങ്ങാ​ന്‍ മ​ടി​ക്കു​ന്ന​തു​മാ​ണ്​ ക​ര്‍​ഷ​ക​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

തേ​യി​ല ക​യ​റ്റു​മ​തി കു​റ​യു​ക​യും ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ മാ​ന്ദ്യം സം​ഭ​വി​ക്കു​ക​യും ചെ​യ്​​ത​തി​നെ​ത്തു​ട​ര്‍​ന്ന്​ തേ​യി​ല​വി​ല്‍​പ​ന ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തി​നാ​ല്‍ ഫാ​ക്ട​റി​ക​ളി​ല്‍ തേ​യി​ല കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​വ​സ്​​ഥ​യാ​ണ്. ചിലവിന് ആനുപാതികമായി വരുമാനം ലഭിക്കാത്തതും ഈ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Related Articles

Back to top button