KeralaLatest

തൃണമൂൽ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ക്ഷേത്രദർശനം നടത്തി

“Manju”

പി.വി.എസ്

മലപ്പുറം: ഇഷ്ടദേവനെ ദർശിച്ചു പുതുവത്സരത്തിൽ പുതിയ തുടക്കം കുറിക്കാനായി പശ്ചിമ ബംഗാൾ ട്രാൻസ്‌പോർട് കോർപറേഷൻ ചെയർമാനും തൃണമൂൽ കോൺഗ്രസ്‌ ജനറൽ സെക്രട്ടറിയും ബംഗാൾ മുഖ്യമന്ത്രി ശ്രീമതി മമതാ ബാനർജിയുടെ വിശ്വസ്തനുമായ ശിവദാസ് ബായ് എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി. അദേഹത്തിന്റെ വകയായി സ്പെഷ്യൽ പൂജകളും ആയ ത്രികാല പൂജ മൃതുഞ്ജഹോമം ഗണപതിഹോമം ശങ്കാഭിഷേകം എന്നിവും വഴിപാടുകളും നടന്നു. ക്ഷേത്രത്തിൽ പുതുതായി തുടങ്ങുന്ന നവഗ്രഹ ക്ഷേത്രത്തിന്റ നിർമാണ പ്രവർത്തനങ്ങൾക്കു അദ്ദേഹം തുടക്കം കുറിക്കുകയും ആദ്യ ഘട്ട സംഭാവന ക്ഷേത്രത്തിനു നൽകുകയും ചെയ്തു. മേൽശാന്തി പി.എം മനോജ്‌ എമ്പ്രാന്തിരി അദ്ദേഹത്തെ സ്വീകരിച്ചു. പ്രസാദവും നൽകി അനുഗ്രഹിച്ചു. ബംഗാളിൽ ഇലക്ഷൻ പ്രവർത്തനങ്ങൾക്കു തുടക്കം കുറയ്ക്കുന്നതിന് മുന്നോടിയായാണ് നാട്ടിലെ പെരുമ്പറമ്പ് ശ്രീ മഹാദേവനെ ദർശിക്കാൻ എത്തിയത്.

Related Articles

Back to top button