KeralaLatest

വൈദ്യുതിക്ക് 136.38 കോടിയുടെ അംഗീകാരം

“Manju”

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിനെ രാജ്യത്തെ ഒരു മോഡല്‍ ലൈസന്‍സിയാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം മുന്‍ നിര്‍ത്തി തയ്യാറാക്കിയിട്ടുളള 136.38 കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. വൈദ്യുതി വിതരണ മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി പരിഷ്കരിക്കുന്നതിനും വിതരണ നഷ്ടം കുറയ്ക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന 303706 കോടി രൂപയുടെ ആര്‍.ഡി.എസ്.എസ്.പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ വൈദ്യുതിവിഭാഗം സംസ്ഥാന സര്‍ക്കാര്‍ മുഖേന കേന്ദ്രസര്‍ക്കാര്‍ ഊര്‍ജ്ജവകുപ്പ് മുന്‍പാകെ സമര്‍പ്പിച്ച പദ്ധതികള്‍ക്കാണ് കേന്ദ്രസര്‍ക്കാരിന്‍റെ ആര്‍.ഡി.എസ്.എസ്. മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗത്തില്‍ അനുമതി ലഭിച്ചത്. കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച 136.38 കോടി രൂപയുടെ പദ്ധതി പ്രകാരം 69.90 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഗ്രാന്‍റായി നല്‍കുകയും, ബാക്കി 66.47 കോടി രൂപ കോര്‍പ്പറേഷന്‍ സമാഹരിക്കുകയുമാണ് ചെയ്യുക.

ഇടതടവില്ലാതെ ഗുണമേډയുളള വൈദ്യുതി നല്‍കുന്നതോടൊപ്പം വൈദ്യുതി ലൈന്‍ മുറിഞ്ഞ് വീണുളള അപകടങ്ങള്‍ ഒഴിവാക്കുന്നതിനും വിതരണ നഷ്ടം കുറയ്ക്കുന്നതിനും, സ്വരാജ് റൗണ്ട് ഭംഗിയാക്കുന്നതിനുമായി സ്വരാജ് റൗണ്ടിലെ അലുമിനിയം കമ്പികള്‍ മാറ്റി യു.ജി.കേബിള്‍ ആക്കി മാറ്റുന്നതടക്കമുളള 16.613 കിലോമീറ്റര്‍ കേബിള്‍ അനുബന്ധ പ്രവര്‍ത്തികള്‍ക്കായി 288,47,146/-രൂപയും കൂടുതല്‍ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുന്നത് വഴി വിതരണ നഷ്ടം കുറയയ്ക്കുന്നതിനും ഗുണമേډയുളള വൈദ്യുതി ഇടതടവില്ലാതെ വിതരണം ചെയ്യുന്നതിനുമായി High Voltage, Distribution System നടപ്പാക്കുന്നതിനായി 25 കെ.വി.എ.യുടെയും 63 കെ.വി.യുടെയും ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുന്നതിനും എ.ബി.സി.കേബിള്‍ വലിക്കുന്നതിനുമായി – 136,07,950 രൂപയും ഫീഡര്‍ ബൈഫര്‍ക്കേഷന്റെ ഭാഗമായുളള എച്ച്.ടി., എല്‍.ടി.കേബിള്‍ പ്രവര്‍ത്തികള്‍ക്കും പഴയ 19 ട്രാന്‍സ്ഫോര്‍മറുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനുമായി 15,65,04,755/-രൂപയും ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനും ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി ഓഫീസ് പൂര്‍ണ്ണമായും കംപ്യൂട്ടര്‍വത്കരിക്കുന്നതിനും കസ്റ്റമര്‍കെയര്‍ സെന്‍റര്‍, ജി.ഐ.എസ്., നെറ്റ്വര്‍ക്ക് അനലിസസ് എന്നിവയടക്കം വിതരണ ശൃംഖല പൂര്‍ണ്ണമായും പരിഷ്കരിക്കുന്നതിനുമായി – 7,39,55,872/-രൂപയും വിതരണ നഷ്ടം പരമാവധി കുറയ്ക്കുന്നതിന് പുതിയതായി കപ്പാസിറ്റര്‍ പാനല്‍ സ്ഥാപിക്കുന്നതിന് 78,99,985.85/-രൂപയും പുതിയ 110.കെ.വി. സബ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനും നിലവിലുളള 33 കെ.വി.എ. സബ് സ്റ്റേഷനില്‍ ഒരു 8 എം.വി.എ. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനുമായി 49,41,92,865.74/-രൂപയും ഒരു നിശ്ചിത കേന്ദ്രത്തില്‍ നിന്നും ഫീഡറുകളെ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി നിയന്ത്രിക്കുവാന്‍ കെ.എസ്.ഇ.ബി.യുമായി സഹകരിച്ച് SCADA/DM System നടപ്പാക്കുന്നതിനുമായി 32,39,09,000/-രൂപയും ഉപഭോക്താക്കള്‍ക്ക് സ്വയം വൈദ്യുതി നിയന്ത്രിച്ച് ഉപയോഗിക്കുന്നതിനും വൈദ്യുതി ഉപഭോഗം കൂടതലുളള സമയങ്ങള്‍ മനസിലാക്കി യൂണിറ്റ് ഉപഭോഗം കുറയ്ക്കുവാന്‍ സാധിക്കുന്നതിനും വൈദ്യുതി ഉപഭോഗം വിരല്‍തുമ്പില്‍ ലഭ്യമാകുന്നതിനും പ്രീ പേയ്ഡ്/പോസ്റ്റ് പേയ്ഡ് രീതി ഉപയോഗപ്പെടുത്തുന്നതിനും വൈദ്യുതി വിഭാഗത്തിന് എനര്‍ജി ഓഡിറ്റിംഗ് സംബന്ധിച്ച് യഥാസമയം റിപ്പോര്‍ട്ട് ലഭിക്കുന്നതിനുമായി എല്ലാ ഗുണഭോക്താക്കള്‍ക്കും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്ന പദ്ധതിക്കായി 26,49,02,025/-രൂപയുമാണ് 136.38 കോടി രൂപയുടെ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

തൃശൂര്‍ കോര്‍പ്പറേഷന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് വൈദ്യുതി വിഭാഗത്തിന് കേന്ദ്രഅനുമതി ലഭിക്കുന്നത്. നാളിതുവരെ ഇതിനായി ഒരു പദ്ധതികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരിലേയ്ക്ക് കോര്‍പ്പറേഷന്‍ തയ്യാറാക്കി നല്‍കിയിട്ടില്ല എന്നുള്ളതാണ് വസ്തുത.ഈ പദ്ധതി കോർപറേഷനിലെ വൈദ്യുതി വകുപ്പിൽ വികസനത്തിന്റെ വൻ കുതിച്ച് ചാട്ടം തന്നെ സൃഷ്ടിക്കാൻ ഉതകുന്നതാണ്

Related Articles

Back to top button