KeralaLatestThiruvananthapuram

മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനമൊഴിയണം; കെ. മുരളീധരന്‍

“Manju”

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമാകുന്നു. നാളെ ചേരുന്ന രാഷ്ട്രീയ കാര്യ സമിതിയോഗത്തില്‍ ഇക്കാര്യമുന്നയിക്കാന്‍ ചില ഗ്രൂപ്പു നേതാക്കള്‍ തയ്യാറെടുക്കുകയാണ്.

ജില്ലാ പഞ്ചായത്തുകളിലടക്കം നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പള്ള തുടരുന്നത് ഉചിതമല്ലെന്നാണ് നേതാക്കളുടെ പക്ഷം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്ബ് നേതൃത്വം മാറി പുതിയ ആള്‍ വന്നില്ലെങ്കില്‍ ഇതില്‍ കൂടുതല്‍ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കെ മുരളീധരന്‍ അടക്കമുള്ള നേതാക്കളാണ് മുല്ലപ്പള്ളിക്കെതിരെ രംഗത്തുള്ളത്.

വെല്‍ഫയര്‍ പാര്‍ട്ടി ബന്ധമടക്കമുള്ള വിഷയങ്ങളില്‍ മുല്ലപ്പള്ളി സ്വീകരിച്ച നിലപാടില്‍ കടുത്ത എതിര്‍പ്പിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം. കല്ലാമല വിഷയത്തില്‍ മുല്ലപ്പള്ളി സ്വീകരിച്ച നിലപാടും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. വടകരയിലെ ഈ പ്രശ്‌നം പാര്‍ട്ടിക്കുള്ളിലെ അനൈക്യം വിളിച്ചോതുന്നതായിരുന്നു.

Related Articles

Back to top button