KeralaLatestThiruvananthapuram

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന രണ്ടാംഘട്ടം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജനയുടെ ജൂലൈ മാസത്തേയ്ക്ക് അനുവദിച്ച സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ കേരളം ഏറ്റെടുത്തു തുടങ്ങിയതായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പദ്ധതിയുടെ ആദ്യഘട്ടമായ 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 2.3 ലക്ഷം മെട്രിക് ടണ്‍ അരി സംസ്ഥാന സര്‍ക്കാരിന് സൗജന്യമായി നല്‍കിക്കഴിഞ്ഞു. 2020 ജൂലൈയില്‍ ആരംഭിച്ച രണ്ടാംഘട്ടത്തില്‍ 0.632 ലക്ഷം മെട്രിക് ടണ്‍ അരിയും 0.142 ലക്ഷം മെട്രിക് ടണ്‍ ഗോതമ്ബുമാണ് കേരളത്തിനായി പ്രതിമാസം അനുവദിച്ചിരിക്കുന്നത്.

ഈ കണക്കുപ്രകാരം അടുത്ത അഞ്ചുമാസത്തേയ്ക്ക് മൊത്തം 3.87 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമായിരിക്കും ലഭിക്കുക. കേരളത്തില്‍ മൊത്തം 1.54 കോടി പേര്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്.
നിലവില്‍ കേരളത്തില്‍ ഉപയോഗിക്കുന്നതിനായി 5.41 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്കുണ്ട്. ഇതില്‍ 4.80 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ എഫ്.സി.ഐയുടെ പക്കലും 0.61 ലക്ഷം മെട്രിക് ടണ്‍ കുത്തരി സംസ്ഥാന സര്‍ക്കാരിന്റെ പക്കലുമാണുള്ളത്. പി.എം.ജി.കെ.എ.വൈയുടെ കാലാവധി നീട്ടിയതുമൂലം ഉണ്ടാകുന്ന എല്ലാ ചെലവുകളും കേന്ദ്ര സര്‍ക്കാരായിരിക്കും വഹിക്കുക.

Related Articles

Back to top button