KeralaLatest

അഞ്ച് ലക്ഷം പേര്‍ക്ക് പട്ടയം നല്‍കുമെന്ന് റവന്യു മന്ത്രി

“Manju”

തൃശൂര്‍ ; അഞ്ച് ലക്ഷം പേര്‍ക്ക് പട്ടയം നല്‍കുന്ന വിധത്തില്‍ കേരളത്തിലെ റവന്യു വിഭാഗത്തെ പുനഃസംഘടിപ്പിക്കുമെന്ന് മന്ത്രി കെ രാജന്‍. മാടക്കത്തറ ഗ്രാമപഞ്ചായത്ത് ഡയാലിസിസ് രോഗികള്‍ക്ക് നല്‍കുന്ന പ്രതിമാസ സഹായ പദ്ധതി ആശ്വാസ് 2021 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കി ഭൂമിയുടെ അവകാശികളാക്കുക എന്നതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ഭൂപരിഷ്‌കരണ രംഗത്ത് അക്ഷരാര്‍ത്ഥത്തില്‍ ഒരു പുനര്‍ചിന്തനത്തിന് ഇടവരുത്തുന്ന വിധത്തിലാണ് കേരളം മുന്നോട്ട് പോകുന്നത്. ജന സേവനങ്ങള്‍ സുതാര്യമാക്കുന്നതിനായി സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളെയും സ്മാര്‍ട്ട് വില്ലേജുകളാക്കുമെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള ജനങ്ങളെയും പങ്കാളികളാക്കി കേരളത്തിന്റെ മാറ്റത്തിന് ഈ സര്‍ക്കാര്‍ വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

വൃക്കരോഗ ചികിത്സ മൂലം ജീവിതം വഴിമുട്ടുന്ന കുടുംബങ്ങള്‍ക്ക് മാടക്കത്തറ ഗ്രാമപഞ്ചായത്ത് നല്‍കുന്ന സമ്പത്തിക സഹായ പദ്ധതിയാണ് ആശ്വാസ് 2021. ഡയാലിസിസിന് വിധേയരാകുന്ന രോഗിക്ക് പ്രതിമാസം 4000 രൂപ വരെയാണ് ചികിത്സാ സഹായം.

Related Articles

Back to top button