IndiaLatest

റിയല്‍ കാശ്മീരിന് പുതിയ പരിശീലകന്‍

“Manju”

മുന്‍ ഇന്ത്യന്‍ താരം മെഹ്റാജുദ്ദീന്‍ വാദു റിയല്‍ കാശ്മീര്‍ ക്ലബിന്റെ പരിശീലകനായി ചുമതലയേറ്റു. ഡേവിഡ് റൊബേര്‍ട്സണ്‍ പരിശീലക സ്ഥാനം ഒഴിയാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.2017 മുതല്‍ റിയല്‍ കാശ്മീരിന്റെ പരിശീലകന്‍ ആയിരുന്നു ഡേവിഡ് റൊബേര്‍ട്സണ്‍. അദ്ദേഹത്തിന് കീഴില്‍ വലിയ പ്രകടനങ്ങള്‍ നടത്താനും രണ്ട് തവണ ഐ എഫ് എ ഷീല്‍ഡ് കിരീടം നേടാനും റിയല്‍ കാശ്മീരിനായിരുന്നു.

മെഹ്രാജുദ്ദീന്‍ വാദൂ കാശ്മീരില്‍ നിന്ന് തന്നെ ഉള്ള പരിശീലകന്‍ ആണ്. അവസാന സുദേവ ഡെല്‍ഹിക്ക് ഒപ്പം ആണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. മുമ്പ് പൂനെ അക്കാദമിയിലും ഹൈദരാബാദ് എഫ് സിയുടെ സഹ പരിശീലകനായും വാദൂ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുമ്പ് ചെന്നൈയിന്‍ എഫ് സിയുടെ ക്യാപ്റ്റന്‍ ആംബാന്‍ഡ് അണിഞ്ഞിരുന്ന താരമാണ് മെഹ്റാജുദ്ദീന്‍ വാദു. വാദൂ വിങ് ബാക്കായും സെന്റര്‍ ബാക്കായും ഇന്ത്യന്‍ ഫുട്ബോളില്‍ തിളങ്ങിയ താരമാണ്‌. മുമ്പ് പൂനെ സിറ്റിക്കു വേണ്ടിയും ഐ എസ് എല്ലില്‍ കളിച്ചിട്ടുണ്ട്.

Related Articles

Back to top button