IndiaLatest

അധികാരത്തിന്റെ അവസാന മണിക്കൂറിലും ജോലിത്തിരക്കില്‍ മുഴുകി ട്രംപ്‌;140 ദയാഹര്‍ജികള്‍ അംഗീകരിച്ചു

“Manju”

വാഷിങ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനമൊഴിയാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴും തിരക്കിട്ട ജോലികളില്‍ മുഴുകിയിരിക്കുകയായിരുന്നു ഡൊണാള്‍ഡ്‌ ട്രംപെന്ന്‌ റിപ്പോര്‍ട്ട്‌. അവസാന ദിവസം 140 പേരുടെ ദയാഹര്‍ജികളാണ്‌ ട്രംപ്‌ അംഗീകരിച്ചത്‌.
2016ലെ തിരഞ്ഞെടുപ്പില്‍ തിരിമറികള്‍ നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ ട്രംപിന്റെ മുന്‍ ഉപദേഷ്ടാവും കാംപയിനിലെ പ്രധാനിയുമായിരുന്ന സ്റ്റീവ്‌ ബാനന്റെ ശിക്ഷയും ട്രംപ്‌ റദ്ദാക്കി. പ്രസിഡന്റിന്റെ പ്രത്യേക അധികാരമുപയോഗിച്ചാണ്‌ ട്രംപ്‌ ശിക്ഷയില്‍ മാപ്പ്‌ നല്‍കിയത്‌.
യുഎസ്‌-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട്‌ നടന്ന വീ ബില്‍ഡ്‌ ദ വാള്‍ എന്ന ധനസമാഹരണ കാംപയിനിലെ അട്ടിമറികളുടെ പേരിലായിരുന്നു ബാനനെ കഴിഞ്ഞ ആഗസ്റ്റില്‍ അറസ്റ്റ്‌ ചെയ്‌തിരുന്നത്‌. ഇതുവരെ 73 പേരുടെ ശിക്ഷയാണ്‌ ട്രംപ്‌ റദ്ദാക്കിയത്‌. 70 പേരുടെ ശിക്ഷയില്‍ ഇളവ്‌ നല്‍കിയെന്നും പ്രസ്‌താവനയില്‍ പറയുന്നു.
നേരത്തെ 2016ലെ തിരഞ്ഞടുപ്പിലെ അട്ടിമറികളുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായ അനുയായികള്‍ക്ക്‌ ട്രംപ്‌ മാപ്പ്‌ നല്‍കിയിരുന്നു. 2016ല്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ്‌ പ്രചരണങ്ങളുടെ ചെയര്‍മാനായ പോള്‍ മനഫോര്‍ട്ടിനാണ്‌ ഇത്തരത്തില്‍ മാപ്പ്‌ നല്‍കിയത്‌. പോള്‍ മനഫോര്‍ട്ടിനെ കൂടാതെ ദീര്‍ഘകാലമായി ട്രംപിന്റെ ഉപദേഷ്ടവായ റോജര്‍ സ്‌റ്റോണ്‍, മരുമകന്‍ ജറേദ്‌ കുഷ്‌നറിന്റെ പിതാവായ ചാള്‍സ്‌ കുഷ്‌നര്‍ എന്നിവര്‍ കൂടി മാപ്പ്‌ നല്‍കരിയിരുന്നു.
14 ഇറാഖ്‌ പൗരന്‍മാരെ കൂട്ടക്കൊല ചെയ്‌ത സംഭവത്തില്‍ തടവിലാക്കപ്പെട്ട അമേരിക്കയുടെ ബ്ലാക്ക്‌ വാട്ടര്‍ സുരക്ഷാ ഗാര്‍ഡുകള്‍ക്ക്‌ ട്രംപ്‌ മാപ്പ്‌ നല്‍കിയത്‌ ഏറം വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.രിത്രത്തിലാദ്യമായി രണ്ടുവട്ടം ഇംപീച്ച്‌ ചെയ്യപ്പെടുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റെന്ന മോശപ്പെട്ട നേട്ടം കൂടി സ്വന്തമാക്കിയാണ്‌ ട്രംപ്‌ വൈറ്റ്‌ ഹൗസിന്റെ പടിയിറങ്ങുന്നത്‌.
അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡെമോക്രാറ്റിക്‌ നേതാവ്‌ ജോ ബൈഡന്‍ ഇന്ന്‌ അധികാരമേല്‍ക്കും. അമേരിക്കന്‍ സമയം ഉച്ചക്ക്‌ 12 മണിക്കാണ്‌ സത്യപ്രതിജ്ഞ ചടങ്ങ്‌. ബൈഡനോടൊപ്പം വൈസ്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്യും. അമേരിക്കന്‍ ചരിത്രത്തിലാദ്യമായി വൈസ്‌പ്രസഡന്റ്‌ സ്ഥാനത്തെത്തുന്ന ആദ്യ വനിതകൂടിയാണ്‌ കമലാ ഹാരിസ്‌. കാപ്പിറ്റോള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷയാണ്‌ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക്‌ ഒരുക്കിയിരിക്കുന്നത്‌. എന്നാല്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ അറിയിച്ചിട്ടുണ്ട്‌. ട്രംപിന്റെ അസാന്നിധ്യത്തില്‍ വൈസ്‌ പ്രസിഡന്റ്‌ മൈക്ക്‌ പെന്‍സ്‌ സത്യാപ്രജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

Related Articles

Back to top button