IndiaLatest

രാജമൗലി ചിത്രം റിലീസ് തീയതി പ്രഖ്യാപിച്ചു

“Manju”

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയാണ് ആര്‍ആര്‍ആര്‍. സിനിമയുടെ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു . ഇപ്പോള്‍ ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ജനുവരി എഴിന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. സിനിമയിലെ ഒരു സ്‌പെഷ്യല്‍ ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു. അഞ്ച് ഭാഷകളിൽ അഞ്ച് ഗായകര്‍ പാടിയ ഗാനമാണ് പുറത്തിറങ്ങിയത്.റിലീസിന് മുന്‍പ് തന്നെ കോടികളുടെ ബിസിനസ് സ്വന്തമാക്കിയിട്ടുമുണ്ട് ആര്‍ആര്‍ആര്‍. 450 കോടി രൂപയില്‍ പൂര്‍ത്തിയാകുന്ന ചിത്രം റിലീസിന് മുമ്ബ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയതെന്ന് അണിയറക്കാര്‍ പറഞ്ഞു. ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്ബനികള്‍.തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും .രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

Related Articles

Back to top button