LatestThiruvananthapuram

കരൂർ ശശി അനുസ്മരണം ഇന്ന് വൈകിട്ട്

“Manju”

പോത്തൻകോട് :കവിയും നോവലിസ്റ്റും നിരൂപകനും പത്രപ്രവർത്തകനുമായ കരൂർ ശശിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണം ഇന്ന് (ആഗസ്റ്റ് 18ന്) നടക്കും. പ്രശസ്ത പ്രസ് ഫോട്ടോഗ്രാഫർ രാജൻ പൊതുവാൾ അനുസ്മരണ പ്രഭാഷണം നടത്തും. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. പോത്തൻകോട് പ്രസ് ക്ലബും നന്മ കലാ സാഹിത്യ വേദിയും സംയുക്തമായാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. കരൂർ ശശിയുടെ ജന്മ ഗൃഹമായ പോത്തൻകോട് കരൂർ രാമപുരത്ത് വീട്ടിൽ വച്ചു് വൈകിട്ടു 5 മണിക്കാണു് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.

Related Articles

Back to top button