KeralaLatest

മെസ്സിയുടെ കരാര്‍ പുതുക്കാനൊരുങ്ങി ബാഴ്‌സലോണ

“Manju”

സ്പേയിന്‍ ;സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ കരാര്‍ പുതുക്കാനൊരുങ്ങി ബാഴ്‌സലോണ. മെസ്സിയുമായി മൂന്ന് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടാനാണ് ബാഴ്‌സലോണയുടെ തീരുമാനമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ കോമാന് കീഴില്‍ ബാഴ്‌സലോണ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കോപ ഡെല്‍ റിയ കപ്പ് നേടിയ ബാഴ്‌സലോണ ലാ ലിഗ കിരീടപോരാട്ടത്തിലാണ്.

ഈ സീസണില്‍ ഇനിയുള്ള മത്സരങ്ങള്‍ എല്ലാം ജയം നേടിയാല്‍ മാത്രമേ ബാഴ്‌സലോണയ്ക്ക് കിരീടം നേടാന്‍ കഴിയൂ. സൂപ്പര്‍താരത്തിന്റെ അഭാവം ടീമിനെ നന്നായി ബാധിക്കുമെന്നുള്ള ബോധ്യമുള്ളതിനാലാണ് മൂന്ന് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടാന്‍ ബാഴ്‌സലോണ തീരുമാനമെടുത്തത്. കൂടാതെ പ്രസിഡന്റ് ലപോര്‍ട്ടയുടെ വരവും ബാഴ്‌സയെ പഴയകാല പ്രതാപത്തിലേക്ക് എത്തിക്കുമെന്നുള്ള വിശ്വാസത്തിലാണ് ആരാധകര്‍.

Related Articles

Back to top button