KeralaLatest

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 82.95%

“Manju”

സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. പ്ലസ് ടു വിജയശതമാനം 82.95%. 2022ല്‍ 83.87 % ആയിരുന്നു വിജയശതമാനം.

നാല് മണി മുതല്‍ വെബ്സൈറ്റിലും മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലും ഫലമറിയാം. റെഗുലര്‍ വിഭാഗത്തില്‍ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 3,12,005 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.

റെഗുലര്‍ വിഭാഗം

ആകെ കുട്ടികള്‍ 3,76,135

ആണ്‍കുട്ടികള്‍ – 1,81,624

പെണ്‍കുട്ടികള്‍ – 1,94,511

സയൻസ് – 87.31%, ഹ്യുമാനിറ്റീസ് – 71.93%, കോമേഴ്സ് – 82.75 % എന്നിങ്ങനെയാണ് വിജയശതമാനം.
സര്‍ക്കാര്‍ സ്കൂള്‍ – 79.19 %, എയ്ഡഡ് സ്കൂള്‍ – 86.31%, അണ്‍ എയ്ഡഡ് സ്കൂള്‍ – 82.70%, സ്പെഷ്യല്‍ സ്കൂള്‍ – 99.32 % വിജയവും കരസ്ഥമാക്കി. പ്ലസ് ടുവിന് 33815 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.

87.55 ശതമാനത്തോടെ എറണാകുളം ജില്ലയാണ് വിജയശതമാനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. 76.59 ശതമാനത്തോടെ പത്തനംതിട്ടയാണ് വിജയശതമാനത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. 77 സ്കൂളുകളാണ് 100 ശതമാനം വിജയം കൈവരിച്ചത്. ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ചത് മലപ്പുറത്താണ്. പുനര്‍ മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് ഈ മാസം 31 വരെ അപേക്ഷിക്കാം.

75.30% ശതമാനം കുട്ടികള്‍ ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ വിജയിച്ചു. 98 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിജയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കലാമണ്ഡലത്തിലെ വിജയശതമാനം– 89.06% ആണ്. രണ്ട് പേ‍ര്‍ക്ക് മുഴുവൻ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.

വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറിയില്‍ 28495 പേര്‍ പരീക്ഷ എഴുതിയതില്‍ 22338 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 78.39% വിജയം. കഴിഞ്ഞ തവണ 78.26%. ഇത്തവണ 0.13% കൂടുതല്‍ വിജയം. സയൻസില്‍ 78.76 ശതമാനവും, ഹ്യുമാനിറ്റീസില്‍ 71.75 ശതമാനവും കൊമേഴ്സില്‍ 77.76 ശതമാനവും വിജയം.

പരീക്ഷാഫലം 04.00 മണി മുതല്‍ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ലഭ്യമാകും

www.keralaresults.nic.in

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

www.results.kite.kerala.gov.in

 

 

 

Related Articles

Back to top button