IndiaLatest

ഡല്‍ഹി കലാപം; 18 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ സര്‍ക്കാര്‍ അനുമതി

“Manju”

കലാപ കേസ് ; ഉമർ ഖാലിദ് ഉൾപ്പെടെ 18 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ  ഡൽഹി സർക്കാർ അനുമതി | Delhi riots Govt sanctions sedition charges against  Umar Khalid Sharjeel ...

ശ്രീജ.എസ്

ഡല്‍ഹി ;ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട​ കേസില്‍ പ്രതിചേര്‍ത്ത 18 പേര്‍ക്കെതിരെ രാജ്യ​ദ്രോഹക്കുറ്റം ചുമത്തി കേസെടുക്കാന്‍ പൊലീസിന്​ ഡല്‍ഹി സര്‍ക്കാറിന്റെ അനുമതി. ജെ.എന്‍.യു വിദ്യാര്‍ഥികളായ ഷര്‍ജീല്‍ ഇമാം, നതാഷ നര്‍വാള്‍, ദേവാംഗന കാലിത, മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്​, പ്രദേശിക രാഷ്​ട്രീയ നേതാക്കളായ താഹിര്‍ ഹുസൈന്‍, ഇസ്രത്​ ജഹാന്‍ തുടങ്ങിയവര്‍ക്കെതിരെ രാജ്യദ്രോഹവും ക്രിമിനല്‍ ഗൂഡാലോചനയും ചുമത്തി കേസെടുക്കാനാണ്​ അനുമതി.

ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ നവംബര്‍ 22നാണ് പൊലീസ് ഖാലിദിനും മറ്റ് പ്രതികള്‍ക്കുമെതിരെ കേസ് ചാര്‍ജ് ചെയ്യുന്നത്. എന്നാല്‍ അന്ന് ഇവര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്താനുള്ള അനുമതി നല്‍കിയിരുന്നില്ല. അതേസമയം, ഇപ്പോള്‍ പൊലീസിന്റെ കുറ്റപത്രം പരിശോധിച്ചത് പ്രകാരം പ്രഥമദൃഷ്‌ട്യാ പ്രതികള്‍ രാജ്യദ്രോഹവും ക്രിമിനല്‍ ഗൂഢാലോചനയും നടത്തിയതായി കാണപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

Related Articles

Back to top button