India

വ്യാവസായിക കുതിപ്പ് നടത്തി രാജ്യം; മെയ് മാസത്തിൽ മാത്രം നേടിയത് 19.6 ശതമാനം വളർച്ച

“Manju”

ന്യൂഡൽഹി: ഇന്ത്യയുടെ വ്യാവസായിക ഉത്പാദന നിരക്കിൽ വൻ വർദ്ധന. മെയ് മാസത്തിൽ രാജ്യം വ്യാവസായിക ഉത്പാദന മേഖലയിൽ 19.6 ശതമാനം വളർച്ച കൈവരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിർമ്മാണ, ഊർജ്ജ, ഖനന മേഖലകളിലെ മികച്ച പ്രകടനമാണ് രാജ്യത്തെ വ്യവസായ മേഖലയ്‌ക്ക് കരുത്ത് പകർന്നതെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

നിർമ്മാണ മേഖലയിൽ 20.6 ശതമാനം വളർച്ചയാണ് കൈവരിക്കാനായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 7.5 ശതമാനമായിരുന്നു ഊർജ്ജ മേഖലയിലെ വളർച്ച. എന്നാൽ ഈ വർഷം ഈ മേഖല 23.5 ശതമാനം വളർച്ച കൈവരിച്ചു.

2020 മാർച്ചിൽ കൊറോണ വ്യാപനം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നുണ്ടായ അസാധാരണ പ്രതിസന്ധിയെ ഇന്ത്യൻ വ്യവസായ മേഖല വിജയകരമായി തരണം ചെയ്തതായി കണക്കുകളെ മുൻനിർത്തി സ്ഥിതിവിവര- പദ്ധതി നിർവ്വഹണ മന്ത്രാലയം സ്ഥാപിക്കുന്നു.

Related Articles

Back to top button