LatestThiruvananthapuram

സംസ്ഥാനത്തുണ്ടായിരുന്ന അനുകൂല സാഹചര്യം മുതലാക്കാന്‍ ബിജെപിക്ക് സാധിച്ചില്ല – ഒ. രാജഗോപാല്‍

“Manju”

 

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായിരുന്ന അനുകൂല സാഹചര്യം മുതലാക്കാന്‍ ബിജെപിക്ക് സാധിച്ചില്ലെന്ന് മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍. ബിജെപി ജയിക്കുമെന്ന സാഹചര്യം വരുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും കൂടിച്ചേര്‍ന്ന് തോല്‍പ്പിക്കാനുള്ള ശ്രമം നടത്തുമെന്നറിഞ്ഞ് കരുതലോടെ പ്രവര്‍ത്തിക്കണമായിരുന്നു. ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്ന വിമര്‍ശനവും രാജഗോപാല്‍ ഉന്നയിച്ചു.
‘അനുകൂല സാഹചര്യം പൂര്‍ണമായിട്ടും മുതലാക്കാന്‍ സാധിച്ചില്ല. ബിജെപി ജയിക്കുമെന്ന സാഹചര്യം വരുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും കൂടിച്ചേര്‍ന്ന് തോല്‍പ്പിക്കാനുള്ള ശ്രമം നടത്തും. ഇതൊക്കെ കരുതലോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു.

Related Articles

Back to top button