KeralaLatest

ബ്രഹ്മചാരിണികളെ ആദരിച്ചു

ബ്രഹ്മചാരിണികളായ ശാന്തിഗിരി ഗുരുമഹിമ പ്രവർത്തകരെയാണ് ആദരിച്ചത്

“Manju”

പോത്തൻകോട് : ഈ വർഷത്തെ സന്ന്യാസ ദീക്ഷാവാർഷികത്തോടനുബന്ധിച്ച് പുതുതായി ബ്രഹ്മചര്യദീക്ഷ സ്വീകരിച്ച് ബ്രഹ്മചാരിണികളായ ശാന്തിഗിരി ഗുരുമഹിമ പ്രവർത്തകരെ തിരുവനന്തപുരം റൂറൽ ഏരിയയിലെ പ്രവർത്തകർ ചേർന്ന് ആദരിച്ചു. ഒക്ടോബർ 9 രാത്രി 8.30 ന് ശാന്തിഗിരി ആശ്രമം റിസർച്ച് സോൺ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുതിയ ബ്രഹ്മചാരിണികളെ പരിചയപ്പെടുത്തിയതിനു ശേഷം പ്രവർത്തകർ അവരെ താമരപ്പൂവ് കൊടുത്തു സ്വീകരിച്ചു. ബ്രഹ്മചാരിണികളായിത്തീർന്ന ഡോ.പി.സി.നീതു, വന്ദിത ബാബു, എ.സുകൃത, സി.വി.പ്രസന്ന, ആർ.ശാന്തിപ്രിയ, ബി.ശാന്തിദത്ത, എസ്.എസ്. നല്ലമുദ്ര, കരുണ ഹരിദാസ്, എ.സച്ചിത, എസ്.കൃഷ്ണപ്രിയ. എസ് കൃപ, റ്റി.എസ്.ആനന്ദ, എം.സച്ചിത. കെ.എം. സ്നേഹവല്ലി, കെ.ഗുരുവന്ദന, ആർ.ജ്ഞാനപ്രിയ, കീർത്തന പ്രസാദ്, പി.കെ.കരുണ എന്നിവരെ യാണ് ആദരിച്ചത്.

ജനനി കൃപ ജ്ഞാനതപസ്വിനി, ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി എന്നിവർ മഹനീയസാന്നിദ്ധ്യമായി. ഒരു നിമിഷം പോലു൦ ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ സമയം കിട്ടിയില്ലെങ്കിൽപോലും ഗുരു വിളിച്ചപ്പോൾ ഉടൻ വരാനുള്ള ബ്രഹ്മചാരിണികളുടെ മനസ്സിന്റെ നൻമ കൊണ്ടാണെന്ന് ജനനി കൃപ ജ്ഞാനതപസ്വിനി പറഞ്ഞു. ഇതിലൂടെ ശാന്തിഗിരി ഗുരുമഹിമയുടെ പ്രവർത്തനം കുറച്ചുകൂടി ശക്തമാകും. ശാന്തിഗിരി ഗുരുമഹിമയിലെ എല്ലാ പ്രവർത്തകർക്കും ഗുരുവിന്റേതായിട്ടു ജീവിക്കാൻ കഴിയണമെന്ന് ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി പറഞ്ഞു. ഏഴാം ക്ലാസ്സിലു൦ എട്ടാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികൾ പോലും ബ്രഹ്മചര്യജീവിതത്തിലേക്ക് കടന്നുവന്നതിലുള്ള സന്തോഷം ജനനി അറിയിച്ചു.  എസ്.എസ്. പ്രതിഭ, ജി.ഗുരുപ്രഭ, പി.ജി.ഗുരുസ്നേഹ, കെ.വി.ശാലിനി, ബി.എസ്.നിശ്ചിത എന്നിവർ ചടങ്ങിൽ സംസാരിച്ചു

Related Articles

Back to top button