IndiaLatest

ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ മുപ്പത് ശതമാനം കുറവ്

“Manju”

ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ മുപ്പത് ശതമാനം കുറവ് രേഖപ്പെടുത്തി. ഇരുപത്തിനാല് മണിക്കൂറിനിടെ 12,528 പേര്‍ക്കാണ് രാജ്യതലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. വാരാന്ത്യ ലോക്ക്ഡൗണ്‍ ഫലം ചെയ്യുന്നു എന്ന് തെളിയിക്കുന്നതാണ് കണക്കുകളെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു.

മുംബയിലും പ്രതിദിന കേസുകള്‍ കുറഞ്ഞു. 5956 പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. അതേസമയം തമിഴ്‌നാട്ടില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 23,443 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 20 പേര്‍ മരിച്ചു. ഇതില്‍ 8591 കേസുകളും റിപ്പോര്‍ട്ട് ചെയ്തത് ചെന്നൈയിലാണ്.

Related Articles

Back to top button