KeralaLatestThiruvananthapuram

കുമാരപുരം യു.പി.സ്കൂൾ മന്ദിരം ശിലാസ്ഥാപനം ഇന്ന് രാവിലെ 10 മണിക്ക്

“Manju”

കുമാരപുരം യു പി സ്കൂളിനു വേണ്ടി നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ ശി ലാസ്ഥാപനം ഇന്ന് രാവിലെ 10 മണിക്ക് അഡ്വ വി.കെ. പ്രശാന്ത് നിർവ്വഹിക്കും. നഗരസഭാ വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ എസ് സുദർശനൻ അധ്യക്ഷത വഹിക്കും.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എസ് എസ് സിന്ധു സ്വാഗതം ആശംസിക്കും. 85 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് മൂന്ന് നിലകളായി 12 മുറികൾ പണിയുന്നതിനുള്ള രൂപകല്പനയാണുള്ളത്. ആദ്യ ഘട്ടമായി 2 ക്ലാസ് മുറികൾ, ഹെഡ് മാസ്റ്ററുടെ മുറി, സ്റ്റാഫ് റൂം, ശുചി മുറികൾ എന്നിവയാണ് നിർമ്മിക്കുന്നത്.

Related Articles

Back to top button