IndiaLatest

ഊര് മക്കളുടെ ആരോഗ്യ വിവരം കേട്ട് ശാന്തിഗിരി സിദ്ധ വിഭാഗം തമിഴ് നാട് ഗ്രാമങ്ങളില്‍

“Manju”

ചെന്നൈ : സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരി ആശ്രമം നടത്തുന്ന ആരോഗ്യ സര്‍വ്വേ ഇന്ന് രണ്ടാം ദിവസത്തിലേക്ക്. സിദ്ധ മെഡിസിന്‍ പഠിക്കുന്ന ഭാവി ഡോക്ടര്‍മാര്‍ ഓരോരുത്തരുടേയും അടുത്തേക്ക് എത്തുകയാണ് ഇവിടെ. സാധാരണ രോഗി ഡോക്ടറേത്തേടി അലയുമ്പോള്‍ ഡോക്ടര്‍ രോഗിക്കടുത്തേക്ക് എത്തുകയാണ്., അതും തമിഴ് നാട്ടില്‍ പ്രചുരപ്രചാരമുള്ള സിദ്ധ ആരോഗ്യ രംഗത്തെ ഭാവി വാഗ്ദാനങ്ങള്‍.. ഓരോ രോഗികളോടും എങ്ങനെ ഇടപെടണം, വിവിധ രോഗാവസ്ഥകളും അതിനുള്ള ചുറ്റുപാടും ഒക്കെ നേരിട്ട് ഡോക്ടര്‍ സ്റ്റുഡന്‍സ് പഠിക്കുമ്പോള്‍. ഊരുമക്കള്‍ക്ക് ഡോക്ടര്‍ അടുത്ത് വന്ന് മരുന്ന് നല്‍കുന്ന സന്തോഷം ഒന്നു വേറെതന്നെയാണ്. തമിഴ് നാട് ചെയ്യൂരിലെ ഗ്രാമപ്രദേശങ്ങളിലൂടെ വെള്ളവസ്ത്രമണിഞ്ഞ യുവ ഡോക്ടര്‍മാര്‍ രണ്ട് നാളായി സഞ്ചരിക്കുകയാണ്. തിരുവനന്തപുരം പോത്തന്‍കോട് ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജിലെ 52 സിദ്ധ വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളും നാല് പ്രൊഫസര്‍മാരുമാണ് മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത് പ്രവര്‍ത്തിക്കുന്നത്.
നാളെ നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പില്‍ വിവിധ ഗ്രാമങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പേര്‍ പങ്കെടുക്കും. മരുന്നും തുടര്‍ ചികിത്സയും ലഭ്യമാകും. ക്യാമ്പ് സിനിമാ താരം തലൈവാസല്‍ വിജയ് ഉദ്ഘാടനം ചെയ്യും.

സര്‍വ്വേയിലെ വിവിധ ദൃശ്യങ്ങളലൂടെ…

Related Articles

Back to top button