IndiaLatest

റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായെത്തുന്നത് ഇന്ത്യന്‍ വംശജനായ സുരിനാം പ്രസിഡന്റ് ചന്ദ്രിക പ്രസാദ്

“Manju”

സിന്ധുമോൾ. ആർ

ഡല്‍ഹി: ദക്ഷിണ അമേരിക്കന്‍ രാജ്യമായ സുരിനാമിന്റെ പ്രസിഡന്റും ഇന്ത്യന്‍ വംശജനുമായ ചന്ദ്രിക പ്രസാദ് സന്തോഖി റിപ്പബ്ലിക്ദിനത്തില്‍ മുഖ്യാതിഥിയായെത്തുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയ സാഹചര്യത്തിലാണ് ചന്ദ്രിക പ്രസാദ് സന്തോഖി മുഖ്യാതിഥിയായെത്തുക.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസില്‍ ചന്ദ്രിക പ്രസാദ് സന്തോഖിയായിരുന്നു മുഖ്യാതിഥിയായി എത്തിയത്. 2020 ജൂലൈയിലാണ് ചന്ദ്രിക പ്രസാദ് സുരിനാമിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ ചന്ദ്രിക പ്രസാദിന്റെ പാര്‍ട്ടിയായ പ്രോഗ്രസീവ് റിഫോം പാര്‍ട്ടി 51 സീറ്റുകളില്‍ 20ലും വിജയിച്ചാണ് അദ്ദേഹം പ്രസിഡന്റ് പദത്തിലെത്തിയത്. ഡച്ച്‌ കോളനിയായിരുന്ന സുരിനാമിന്റെ ആകെയുള്ള ജനസംഖ്യയില്‍ 27.4 ശതമാനവും ഇന്ത്യന്‍ വംശജരാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ആയിരുന്നു റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി ഇന്ത്യ ക്ഷണിച്ചിരുന്നത്. എന്നാല്‍ ബ്രിട്ടണില്‍ കോവിഡ് വീണ്ടും ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.

Related Articles

Back to top button