Latest

 2020 യില്‍ കോളടിച്ച് പബ്ജി, പുതിയ സ്ഥിതി വിവരകണക്ക് പുറത്ത്

“Manju”

ആഗോള വ്യാപകമായി ഈ വര്‍ഷം  ഏറ്റവും കൂടുതല്‍ പണം നേടിയ മൊബൈല്‍ ഗെയിമായി പബ്ജി മാറിയിരിക്കുന്നു. ഇന്ത്യ പോലൊരു വലിയ രാജ്യത്തു നിന്ന് തിരിച്ചടിയുണ്ടായിട്ടും ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞുവെന്നതാണ് പബ്ജിയുടെ വിജയം.അപ്ലിക്കേഷന്‍ അനലിറ്റിക്‌സ് സ്ഥാപനമായ സെന്‍സര്‍ ടവര്‍ ആണ് ഈ ഏറ്റവും പുതിയ സ്ഥിതി വിവരകണക്ക് പുറത്തു വിട്ടിരിക്കുന്നത്. കൊറോണയെ തുടര്‍ന്ന് ആളുകള്‍ വീടുകള്‍ക്കുള്ളില്‍ ഒറ്റപ്പെട്ടതോടെ കൂടുതല്‍ സമയം വീടുകളില്‍ ചെലവഴിക്കാന്‍ നിര്‍ബന്ധിതരായത് മൊബൈല്‍ ഗെയിമിംഗ് പോലുള്ളവയ്ക്ക് ഗുണകരമായി. ഇന്നത്തെ മിക്ക ഗെയിമുകള്‍ക്കും യോജിച്ച സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്നു വിപണിയില്‍ കൂടുതലായി എത്തുന്നുവെന്നതിനാല്‍ ആളുകള്‍ അവരുടെ ഫോണുകളില്‍ ഗെയിമുകള്‍ കളിക്കാന്‍ ഗണ്യമായ സമയം ചെലവഴിക്കുന്നു.  പേരിടാത്ത ഗെയിം ആരംഭിക്കുന്നതിന് പബ്ജി കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരില്‍ ഒരു പ്രത്യേക സ്ഥാപനം സ്ഥാപിച്ചു. പബ്ജി മൊബൈല്‍ ഇന്ത്യയുടെ ടീസര്‍ ദീപാവലി ആഴ്ചയില്‍ പുറത്തിറങ്ങിയെങ്കിലും അതിന്റെ ലോഞ്ച് ഇപ്പോഴും ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്.

Related Articles

Back to top button