IndiaKeralaLatest

ഇന്ന് പുറത്ത് ഇറങ്ങിയവരെ എല്ലാം പോലിസ് പൂജിച്ചു വിട്ടു; വീഡിയോ

“Manju”

മുംബൈ: ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ പൂജ ചെയ്ത് ബോധവത്‌കരണം നടത്തി കര്‍ണാടക പോലീസ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ തല്ലരുതെന്ന കോടതി ഉത്തരവിന് പിന്നാലെയാണ് വ്യത്യസ്ഥ ശിക്ഷാരീതിയുമായി കര്‍ണാടക പോലീസ് രംഗത്ത് എത്തിയത്. റോഡില്‍ ഇറങ്ങിയ വാഹനങ്ങളെ തടഞ്ഞ് നിര്‍ത്തി പൂജ ചെയ്ത് ബോധവത്‌ക്കരണം നടത്തിയതിനു ശേഷമാണ് തിരികെ വിട്ടത്.
വീഡിയോ..
അതേസമയം കോവിഡ് അതിവ്യാപനം കണക്കിലെടുത്ത് കര്‍ണാടകയില്‍ മെയ് 10 മുതല്‍ 24 വരെ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി യെദ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്. 10 ന് രാവിലെ ആറു മണിക്ക് ലോക്ക് ഡൗണ്‍ ആരംഭിക്കും. നേരത്തെ പ്രഖ്യാപിച്ച കര്‍ഫ്യൂ ഫലപ്രദമാകാത്തതിനെ തുടര്‍ന്നാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. റസ്റ്റോറന്റുകളും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും രാവിലെ ആറു മുതല്‍ 10 വരെ തുറക്കും. രാവിലെ പത്തുമണിക്ക് ശേഷം ആരെയും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. അതേസമയം ലോക്ക് ഡൗണ്‍ താത്കാലിക തീരുമാനം മാത്രമാണെന്നും അതിനാല്‍ അയല്‍ സംസ്ഥാനത്തുനിന്ന് വന്ന് കര്‍ണാടകയില്‍ ജോലി ചെയ്യുന്ന ആള്‍ക്കാര്‍ തിരികെ പോകേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button